B4blaze
Magazine
B4blaze is a platform to showcase hidden talents. Our aim is to promote creative thoughts, Ideas online which are yet to be discovered and deserves recognition.
We have the experts who can direct your traits to new dimensions and project them to the appropriate Audience thereby acting as a “Window to the world“.
If you have hidden creativity, let’s mold it together..
Welcome to the all new B4blaze. Source
Actions
Media Outlet details
| Scope | Local |
|---|---|
| Language | English, Malayalam |
| Country | India |
|
Similarweb UVM |
Request pricing |
|
Comscore UVM |
Request pricing |
Recent Articles
Search Articlesകഥ കേട്ട ഉടൻ സമ്മതം മൂളി ഷെയ്ൻ നിഗം; പുതിയ തമിഴ് ചിത്രം ‘ഷെയ്ൻ 28’ പ്രഖ്യാപിച്ചു
മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിർമ്മിച്ച് ജഗൻ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ട ഉടൻ തന്നെ ഷെയ്ൻ നിഗം അഭിനയിക്കാൻ സമ്മതം മൂടുകയും ഡേറ്റ് നൽകുകയും ചെയ്തു എന്നത് ഇതിന്റെ പ്രത്യേകതയാണ്. തമിഴ് സംവിധായകൻ ആറ്റ്ലിയുടെ മുൻ സഹായിയാണ് സംവിധായകൻ ജഗൻ പെരിയസാമി. ‘ഷെയ്ൻ 28’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താൽക്കാലിക പേര്.
ആഗോളതലത്തിൽ 65 കോടി ക്ലബ്ബിൽ ഇടംനേടി സൂരിയുടെ ‘മണ്ടാടി’; തിയേറ്ററുകളിൽ വൻ മുന്നേറ്റം
സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ‘മണ്ടാടി’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 65 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ‘സെൽഫി’ക്ക് ശേഷം മതിമാരൻ സംവിധാനം ചെയ്ത ഈ ചിത്രം തമിഴ്നാട് തീരപ്രദേശത്തെ കടലോര പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. കടലിലെ പോരാട്ടങ്ങളും 100 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തെ സവിശേഷമായ സെയിലിംഗ് ബോട്ട് മത്സരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ സെൻസറിംഗ് പൂർത്തിയായി; റിലീസ് സെപ്റ്റംബർ 18-ന്
സംഗീത് പ്രതാപും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” സെൻസറിംഗ് പൂർത്തിയാക്കി സെപ്റ്റംബർ 18ന് ആഗോള റിലീസിനൊരുങ്ങുന്നു. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഡോക്ടർ പോൾ വർഗീസും സുജിത് ജെ നായരും ചേർന്ന് ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.
തിയേറ്ററുകളിൽ തരംഗമായി ‘ആശ’; ഉർവശി-ജോജു ജോർജ് ചിത്രത്തിന് മികച്ച പ്രതികരണം
നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഡാർക്ക് സസ്പെൻസ് ത്രില്ലറാണ് ‘ആശ’. കൊറിയൻ ഡാർക്ക് ത്രില്ലറുകളോടും അന്താരാഷ്ട്ര ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്റ്റൈലും ഉള്ളതിനാൽ ജെൻ-സി പ്രേക്ഷകരുടെയും യുവജനങ്ങളുടെയും വലിയ പ്രിയ ചിത്രമായി ഇത് മാറിക്കഴിഞ്ഞു.
‘ഒരു ദിവസം വരും, നിർത്തിപ്പോകാതെ ഇരുന്നാൽ മതി’; നിവിന്റെ പഴയ വാക്കുകൾ ഓർമ്മിപ്പിച്ച് അജു വർഗീസ്
നടനും സുഹൃത്തുമായ നിവിൻ പോളിയുടെ പഴയൊരു അഭിമുഖത്തിലെ വരികൾ പങ്കുവെച്ച് നടൻ അജു വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ സിനിമാ ലോകത്ത് വലിയ ചർച്ചയാവുകയാണ്. ‘സർവം മായ’ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്ന്, സൈമ അവാർഡ്സ് നേടിയ ടീമിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അജു നിവിന്റെ ഈ പ്രചോദനപരമായ വാക്കുകൾ പങ്കുവെച്ചത്. നായകൻ നിവിൻ പോളി, സംവിധായകൻ അഖിൽ സത്യൻ, നായിക റിയ ഷിബു, ഗായിക ശക്തി ശ്രീ ഗോപാലൻ എന്നിവരടങ്ങുന്ന ചിത്രത്തിൽ നിവിന്റെ കരിയറിലെ പുതിയ വിജയങ്ങളുടെ പശ്ചാത്തലം കൂടിയുണ്ട്.
ദുൽഖർ സൽമാൻ ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് കുമാർ
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യ്ക്ക് അഭിനന്ദനവുമായി ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള ജി വി പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
175 ദിവസത്തെ ചിത്രീകരണം, 2500 ലധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകൾ, വമ്പൻ പാൻ ഇന്ത്യൻ ദൃശ്യവിസ്മയമായി നിഖിലിന്റെ ‘സ്വയംഭൂ’ ; റിലീസ് തീയതി ഉടൻ
തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്. 175 ദിവസത്തോളം നീണ്ട ചിത്രീകരണവും 2500-ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ‘സ്വയംഭൂ’ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ന്യൂ ഗെറ്റപ്പിൽ നാനി, പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നാനി നായകനാകുന്ന പാരഡൈസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. ഇതുവരെ ചെയ്യാത്തൊരു വ്യത്യസ്ത ഗെറ്റപ്പിലാണ് നാനി ഈ ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. എസ്.എൽ.വി സിനിമാസ് ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 26-ന് പാരഡൈസ് തിയേറ്ററുകളിൽ എത്തും. തെലുഗ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് അടക്കം എട്ട് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു; ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 75760 രൂപയായി. ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9470 രൂപയിലെത്തി. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം ഒരു പവന് വര്‍ധിച്ചത് 2560 രൂപയാണ്. പണിക്കൂലി ഉള്‍പ്പെടെ നല്കി ഒരു പവന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങണമെങ്കില്‍ 80000ന് മുകളില്‍ പൈസ കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍.
ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ
ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രൈം വെബ് സീരീസ് ” കമ്മട്ടം ” ഓഗസ്റ്റ് 29 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു.മലയാളത്തിൽ ZEE5 അവതരിപ്പിക്കുന്ന ആദ്യ ഒറിജിനൽ വെബ് സീരീസായ ‘കമ്മട്ടം’, 23 ഫീറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.