Deshabhimani
Newspaper
Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Palakkad, Alappuzha, Kollam and Malappuram. At present, P. Rajeev, secretariat member of the CPI(M) is the Chief Editor of the paper, K.J. Thomas, CPI(M) , secretariat member of the CPI(M), the General Manager and P.M. Manoj, the Resident Editor. Source
Actions
Media Outlet details
| Scope | Local |
|---|---|
| Language | Malayalam |
| Country | India |
|
Similarweb UVM |
Request pricing |
|
Comscore UVM |
Request pricing |
| Frequency | Daily |
| Days Published | N/A |
Recent Articles
Search Articlesകോഴി ഫാമിൽ നിന്ന് ഷോക്കേറ്റു; മലപ്പുറത്ത് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
മേലാറ്റൂർ: മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്ന പറമ്പിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ വച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.
'2047 വരെ കാത്തിരിക്കൂ'; വെള്ളക്കെട്ട് പ്രശ്നങ്ങള്ക്ക് ബിജെപി എംപിയുടെ വിചിത്ര പ്രതികരണം
വെബ് ഡെസ്ക് Published on Aug 26, 2026, 12:47 PM | 1 min read ന്യൂഡൽഹി: കനത്ത മഴയിൽ ഡൽഹി-എൻസിആർ മേഖലയിലെ നഗരമായ ഗുരുഗ്രാം വെള്ളക്കെട്ടിൽ മുങ്ങിയ സംഭവത്തിൽ വിചിത്ര വാദങ്ങളുമായി ബിജെപി എംപിമാർ. നഗരത്തിലെ തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളെയും രൂക്ഷമായ ഗതാഗതക്കുരുക്കിനെയും ചൊല്ലി വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബിജെപി ജനപ്രതിനിധികളുടെ പ്രതികരണം. സർക്കാരിനോ ഭരണകൂടത്തിനോ ഇതിൽ യാതൊരു വീഴ്ചയുമില്ലെന്നാണ് ഭിവാനി-മഹേന്ദർഗഡ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി ധരംബീർ സിങ് പ്രതികരിച്ചത്.
നീറ്റ് വിദ്യാർഥിനി മുറിയിൽ മരിച്ച നിലയിൽ; കോട്ടയിലെ എട്ടാമത്തെ ആത്മഹത്യ
വെബ് ഡെസ്ക് Published on Aug 26, 2026, 02:03 PM | 1 min read കോട്ട (രാജസ്ഥാൻ): രാജ്യത്തെ പ്രധാന പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. മധ്യപ്രദേശ് സ്വദേശിനിയായ ഖുഷ്ബു പട്ടേലിനെ (20) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുൻഹാഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാൻഡ്മാർക്ക് സിറ്റിയിലെ വാടകമുറിയിലാണ് സംഭവം. ഈ വർഷം കോട്ടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന എട്ടാമത്തെ കോച്ചിംഗ് വിദ്യാർഥിയുടെ ആത്മഹത്യയാണിത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം പുറത്തറിയുന്നത്.
തിരുവോണം മഴയിൽ കുതിരും; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത
വെബ് ഡെസ്ക് Published on Aug 26, 2026, 02:32 PM | 1 min read തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ ആറ് ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടിന് പുറമെ, വിവിധ ജില്ലകളിലായി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് പുതിയ ജാഗ്രതാ നിർദേശത്തിൽ അധികൃതർ വ്യക്തമാക്കുന്നു.
മധ്യപ്രദേശിൽ ഫയർ എൻജിനിൽ നിന്ന് കാർ കഴുകി ബിജെപി എംഎൽഎ; വീഡിയോ വൈറൽ
വെബ് ഡെസ്ക് Published on Aug 26, 2026, 12:38 PM | 1 min read സിങ്റൗളി: മധ്യപ്രദേശിലെ സിങ്റൗളിയിൽ ഫയർ എൻജിനിൽ നിന്ന് വെള്ളമെടുത്ത് സ്വന്തം കാർ കഴുകി ബിജെപി എംഎൽഎ. സിങ്റൗളി മണ്ഡലത്തിലെ എംഎൽഎയായ രാംനിവാസ് ഷായാണ് സ്വന്തർ കാർ കഴുകാനായി ഔദ്യോഗിക വസതിക്കു മുന്നിൽ ഫയർ എൻജിൻ പാർക്ക് ചെയ്ത് അതിൽ നിന്ന് വെള്ളമുപയോഗിച്ചത്. മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ ഫയർ ഫോഴ്സ് വാഹനത്തിലെ വെള്ളം ഉപയോഗിച്ച് എംഎൽഎയുടെ ഇന്നോവ കാർ കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തിരിച്ചുവരവിന് ശ്രീലങ്ക; ഫോളോ ഓണിൽ പൊരുതുന്നു
വെബ് ഡെസ്ക് Published on Aug 26, 2026, 02:14 PM | 1 min read കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം പുരോഗമിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക പൊരുതുന്നു. ലഞ്ചിന് ശേഷം അവസാനം വിവരം ലഭിക്കുമ്പോൾ 44 ഓവറിൽ 179 റൺസിന് 3 വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയർ. ആദ്യ ഇന്നിങ്സിൽ 503 റൺസിന് 9 വിക്കറ്റ് എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു. മറുപടിയായി ആദ്യ ഇന്നിങ്സിൽ 290 ന് പുറത്തായ ശ്രീലങ്ക ഫോളോ ഓൺ ചെയ്ത രണ്ടാം ഇന്നിങ്സിൽ ഇപ്പോഴും 34 റൺസ് പിന്നിലാണ്.
ഓണാശംസകളുമായി ബയേണും പിഎസ്ജിയും; കേരളത്തെ ഏറ്റെടുത്ത് ഫുട്ബോൾ വമ്പന്മാർ
വെബ് ഡെസ്ക് Published on Aug 26, 2026, 12:43 PM | 1 min read പാരിസ്: കേരളത്തിന്റെ ഓണാഘോഷത്തിന് ആശംസകളുമായി ലോക ഫുട്ബോളിലെ പ്രമുഖ ക്ലബുകളായ എഫ്സി ബയേൺ മ്യൂണിക്കും പിഎസ്ജിയും. ഇരു ക്ലബുകളും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. “ഓണത്തിന്റെ നിറങ്ങളും പാരമ്പര്യവും ആഘോഷിക്കുന്നു. ഓണം ആശംസകൾ!” എന്ന സന്ദേശത്തോടെയാണ് ബയേൺ മ്യൂണിക് ആശംസ പങ്കുവെച്ചത്. അതേസമയം, മലയാളത്തിൽ തന്നെയാണ് പിഎസ്.ജിയുടെ ഓണാശംസ.
ഓണം മഴയിൽത്തന്നെ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
വെബ് ഡെസ്ക് Published on Aug 26, 2026, 01:26 PM | 1 min read തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തിയായി മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്താകെ പരക്കെ മഴ ലഭിക്കുന്നുണ്ട്. വടക്കൻ ജില്ലകളിൽ വിവിധ മുന്നറിയിപ്പുകളും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാളിൽ മലവെള്ളപ്പാച്ചിൽ; ഗ്രാമങ്ങൾ ഒലിച്ചുപോയി, നിരവധിപേരെ കാണാനില്ല
വെബ് ഡെസ്ക് Published on Aug 26, 2026, 01:50 PM | 1 min read കാഠ്മണ്ഡു: നേപ്പാളിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ട്. പർവ്വത പ്രദേശമായ രസുവ ജില്ലയിലെ സ്യാപ്രു ബെസി, തിമുരെ എന്നീ പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലും മഴയും മൂലം ജനങ്ങൾ ദുരിതത്തിലായിരിക്കുന്നത്. ഗ്രാമങ്ങളും ജലവൈദ്യുത പദ്ധതി പ്രദേശങ്ങളും പൂർണമായും ഒലിച്ചുപോയതായാണ് വിവരം. ഭോതെ കോശി നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
'എനിക്കായി എല്ലാ വേദികളിലും അവനുണ്ടാകും'; പ്രിയ ആരാധകനെ പരിചയപ്പെടുത്തി അതുൽ നറുകര
വെബ് ഡെസ്ക് Published on Aug 26, 2026, 01:57 PM | 1 min read തിരുവനന്തപുരം : അതുലിന്റെ പാട്ടുകൾ കേൾക്കാൻ എല്ലാ വേദികളിലും അവരുണ്ടാകും, അതുൽ നറുകരയുടെ പാട്ടുകളെ അത്രമേൽ ഇഷ്ടപ്പെടുന്ന ശങ്കരനും അമ്മയും. ആരംഭസമയത്ത് വീൽച്ചെയറിലാണ് ശങ്കരനെത്തിയിരുന്നതെങ്കിൽ ഇന്ന് അതുലിന്റെ പാട്ട് കേൾക്കാൻ അവൻ പതിയെ നടന്നെത്തുന്നു. അതുലിന്റെ പാട്ടുകേള്ക്കാന് ലഭിക്കുന്ന ഒരു അവസരവും അവൻ മിസ് ചെയ്യാറില്ല.