Malayala Manorama
VerifiedNewspaper
Malayala Manorama is a morning newspaper, in Malayalam language, published from Kottayam, Kerala, India by Malayala Manorama Company Limited, Headed by Mammen Mathew .It was first published as a weekly on 22 March 1890, and currently has a readership of over 20 million (with a circulation base of over 2.1 million copies). It is also the second oldest Malayalam newspaper in Kerala in circulation, after Deepika, which is also p. published from Kottayam 9%
According to World Association of Newspapers, as of 2016, it was the fourteenth most circulated newspaper in the world. Source
Actions
Media Outlet details
| Scope | National |
|---|---|
| Language | English, Malayalam |
| Country | India |
|
Similarweb UVM |
Request pricing |
|
Comscore UVM |
Request pricing |
Recent Articles
Search Articles‘വൃദ്ധസദനം’ വേണ്ട, ‘സ്നേഹാലയം’ മതി; പേര് മാറ്റണമെന്ന് സാമൂഹിക നീതി വകുപ്പ്
In Brief Summary is AI-generated, Newsroom reviewed × സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റാൻ സാമൂഹിക നീതി വകുപ്പ് നിർദേശം നൽകി, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത് ബാധകമാണ്. സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും പുതിയ പേര് ഉപയോഗിക്കണം എന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ നിർദേശിച്ചു. പേരുമാറ്റം നടപ്പാകാത്തതിനെ തുടർന്ന് മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് പുതിയ നിർദേശം. Representative Image.
‘വീണയുടെ മൗനം തെറ്റായി വ്യാഖ്യാനിക്കുന്നു; സുഹൃത്തിന്റെ മകളെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി’
കോഴിക്കോട് ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന നീക്കങ്ങളിൽ പേടിച്ചു നിൽക്കില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎൽഎ. ബിജെപിക്കെതിരെ ശക്തമായ നിലപാട് ഇനിയും സ്വീകരിക്കും. എന്തു ചെയ്താലും മതനിരപേക്ഷതയ്ക്കു വേണ്ടി അവസാന ശ്വാസം വരെ പോരാടും. അന്വേഷണത്തിലെ മൊഴി എന്നു പറഞ്ഞ് ഇ.ഡി നടത്തുന്നത് കള്ള പ്രചാരണമാണ്. സിഎംആർഎലിന് ടി.വീണയുടെ കമ്പനി സേവനം നൽകിയിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഇല്ലെന്ന രീതിയിലാണ് മൊഴി പുറത്തു വന്നത്.
യുദ്ധം നവംബറിൽ തീരുമെന്ന് ട്രംപ്; ‘ഇറാന്റെ ലക്ഷ്യം തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ’
വാഷിങ്ൻ ∙ ഇറാനുമായുള്ള യുദ്ധം നവംബറിലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷമേ അവസാനിക്കൂവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതു വരെ എണ്ണവില കുറയിലല്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരഞ്ഞെടുപ്പു കൺവെൻഷനിൽ പങ്കെടുക്കാൻ ടെക്സസിലേക്കു പോകുന്നതിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.
മന്ത്രിമാർക്ക് ജനറേറ്ററും ഇൻവേർട്ടറും ഉണ്ടല്ലോ: കറന്റ് കട്ടിനെതിരെ ഭാഗ്യലക്ഷ്മി
സംസ്ഥാനത്ത് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത പവർകട്ടിനും വൈദ്യുതി പ്രതിസന്ധിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്ന വിഡിയോകളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് അവർ സർക്കാരിനെതിരെ രംഗത്തെത്തിയത്.
‘മുംബൈ-ഗോവ എക്സ്പ്രസ് പാത വൈകിയതിൽ നാണക്കേട്’: ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി ∙ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ കാലതാമസം സഹിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ മുന്നറിയിപ്പ്. മുംബൈ-ഗോവ ഹൈവേ വികസിപ്പിക്കുന്നതിനുള്ള ജോലികൾ മന്ദഗതിയിൽ നീങ്ങുന്നത് കണ്ടതിനെത്തുടർന്നാണ് ഗഡ്കരിയുടെ മുന്നറിയിപ്പ്. ഒക്ടോബറിൽ മുംബൈ-ഗോവ പാതയിൽ നേരിട്ട് പരിശോധന നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, പദ്ധതിയുടെ ഉദ്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മുംബൈ-ഗോവ ഹൈവേയുടെ ഉദ്ഘാടനത്തിന് വരില്ലെന്ന് ഞാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
‘ഓരോ നിമിഷവും നിർണായകമാണ്’; മലയാളം പോസ്റ്ററുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
അബുദാബി ∙ അടിയന്തര സാഹചര്യങ്ങളിൽ 999ലേക്ക് മാത്രം വിളിക്കുക; അന്വേഷണങ്ങൾക്കും അടിയന്തരമല്ലാത്ത പൊലീസ് സേവനങ്ങൾക്കും 901 ഉപയോഗിക്കുക. എമർജൻസി നമ്പറുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താൻ യുഎഇ ആഭ്യന്തര മന്ത്രാലയം ദേശീയ ബോധവൽകരണ ക്യാംപെയിൻ ആരംഭിച്ചു. ‘ഓരോ നിമിഷവും നിർണായകമാണ്’ എന്ന പ്രമേയത്തിലാണ് ക്യാംപെയിൻ. ദുബായ് പൊലീസിന്റെയും രാജ്യത്തെ വിവിധ പൊലീസ് ആസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് ക്യാംപെയിൻ. എല്ലാ വർഷവും സെപ്റ്റംബർ 9 ‘യുഎഇ എമർജൻസി നമ്പർ ദിനമായി’ ആചരിക്കാനും തീരുമാനമായി.
പണം തരുന്ന യന്ത്രം മാത്രമല്ല ഇനി എടിഎം; 'മിനി ബാങ്കു'കളാകും, മാറ്റം ഇങ്ങനെ
ന്യൂഡൽഹി∙ ഇനി എടിഎമ്മിൽ നിന്ന് പണം മാത്രമല്ല, പുതിയ റുപേയ് കാർഡുകളും എൻസിഎംസി (നാഷനൽ കോമൺ മൊബിലിറ്റി) കാർഡുകളും ലഭിക്കും. ആൻഡ്രോയിഡ് സിസ്റ്റം അധിഷ്ഠിതമായി വരുന്ന പുതിയ എടിഎമ്മുകളിൽ ഈ സൗകര്യം ലഭ്യമാകും. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചു. റുപേയ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് തപാലിൽ വരാൻ കാത്തിരിക്കുകയോ ബാങ്കിൽ പോകുകയോ വേണ്ടെന്നതാണ് മെച്ചം. വ്യാപാരികൾക്ക് യുപിഐ വഴി പണം സ്വീകരിക്കാനുള്ള ക്യുആർ കോഡും എടിഎം കൗണ്ടറിൽ നിന്ന് ജനറേറ്റ് ചെയ്യാനാകും.
അഫ്ഗാൻ പരമ്പരയിൽനിന്ന് യുവതാരം പുറത്ത്? 2 പേർക്ക് ഫിറ്റ്നസ് കിട്ടി, ബുമ്രയുടെ കാര്യത്തിൽ അനിശ്ചിതത്വം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ആദ്യ ഇന്നിങ്സിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽനിന്നു മടങ്ങുന്നു. Reuters/Craig Brough ബെംഗളൂരു ∙ അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സര പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിൽനിന്ന് പേസർ ഹർഷിത് റാണ പുറത്തായെന്നു റിപ്പോർട്ട്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിനിടെ ഹർഷിതിന് വീണ്ടും പരുക്കേറ്റതായാണ് വിവരം. പുതിയ പരുക്ക് ഏതു തരത്തിലുള്ളതാണെന്നു വ്യക്തമല്ലെങ്കിലും താരത്തെ പരമ്പരയിൽനിന്ന് ഒഴിവാക്കുമെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
'യുകെയിലെ വിദ്യാലയങ്ങളിലെ ആഘോഷങ്ങൾ വംശീയതയെ മറയ്ക്കുന്നു'; മാഞ്ചസ്റ്റർ രാജ്യാന്തര കോൺഫറൻസിൽ ശ്രദ്ധേയമായി മലയാളി ഗവേഷകന്റെ പ്രബന്ധം
മാഞ്ചസ്റ്റർ∙ യുകെയിലെ വിദ്യാലയങ്ങളിൽ സാംസ്കാരിക വൈവിധ്യം അടയാളപ്പെടുത്താനെന്ന പേരിൽ നടത്തുന്ന ആഘോഷങ്ങൾ യഥാർഥത്തിൽ വ്യവസ്ഥാപിത വംശീയതയെയും വിവേചനങ്ങളെയും മൂടിവെക്കാനുള്ള തന്ത്രം മാത്രമായി മാറുന്നുവെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിൽ നടക്കുന്ന രാജ്യാന്തര വിദ്യാഭ്യാസ കോൺഫറൻസിൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധം.
യെമനിൽ സൗദി വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നഷ്ടം
പ്രതീകാത്മക ചിത്രം. (LeonP/Shutterstock) റിയാദ്∙ യെമനിൽ വീണ്ടും വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ. യെമനിലെ വിവിധ മേഖലകൾ ലക്ഷ്യമാക്കി സൗദി യുദ്ധവിമാനങ്ങൾ നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അൽ-സാലിഫ്, അൽ-തുഹൈത ജില്ലകൾക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാൻ ദ്വീപിലും അതിശക്തമായ ആക്രമണമാണ് നടന്നത്. ആക്രമണത്തിൽ കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്ട്ടുകൾ.