Is this you? As a journalist, you can create a free Muck Rack account to customize your profile, list your contact preferences, and upload a portfolio of your best work.
Claim your profile
Articles by Manu Kurian
Revisiting shear stress tensor evolution: Nonresistive magnetohydrodynamics with momentum-dependent relaxation time
This study aims to develop second-order relativistic viscous magnetohydrodynamics (MHD) derived from kinetic theory within an extended relaxation time approximation (momentum/energy dependent) for the collision kernel. The investigation involves a detailed examination of shear stress tensor evolution equations and associated transport coefficients.
Impact of the chiral asymmetry and a magnetic field on the passage of an energetic test parton in a QCD medium
We study the dependence of soft contribution to the energy loss of a test parton moving with a high velocity on the chiral imbalance and magnetic field in the QCD medium. A semiclassical approach is adopted to estimate the parton energy loss that takes into account the back-reaction on the parton due to the polarization effects of the QCD medium while traversing through the medium. We find that the motion of the parton is sensitive to the chiral asymmetry in the medium.
ഇന്ത്യയ്ക്ക് കമ്പം എസ്യുവികളോട്; ടാറ്റ മുതൽ ടൊയോട്ട വരെ വരാനിരിക്കുന്ന എസ്യുവി മോഡലുകൾ
ഇന്ത്യൻ വാഹന വിപണിയിൽ നിലവിൽ എസ്യുവികൾക്കുള്ള ജനപ്രീതിയും സ്വീകാര്യതയും ഞാൻ എടുത്തു പറയേണ്ടതില്ലല്ലോ. പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ ഈ ട്രെൻഡിന്റെ നേട്ടങ്ങൾ തങ്ങളിലേക്ക് എത്തിക്കാനുള്ള തത്രപ്പാടിലാണ് എന്നതും പരസ്യമാണ്. ഒട്ടനവധി മോഡലുകളാണ് ലോഞ്ചിനായി ഒരുങ്ങിയിരിക്കുന്നത്. ടാറ്റ മോട്ടോർസ്, കിയ, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് അടുത്ത ആറ് മുതൽ ഒമ്പത് മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന കോംപാക്ട് എസ്യുവികൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം. 1.
ഉത്സവ സീസൺ പൊടിപൊടിക്കാൻ ടാറ്റ; അണിയറയിൽ ഒരുങ്ങുന്നത് വൻ എസ്യുവി നിര
ടാറ്റ മോട്ടോർസ് വരാനിരിക്കുന്ന ഉത്സവ സീസണിൽ ഇന്ത്യൻ വിപണിയിൽ വൻ കോളിളക്കങ്ങൾ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടനുബന്ധിച്ച് തങ്ങളുടെ എസ്യുവി ലൈനപ്പിൽ വൻ പരിഷ്കരണങ്ങൾ ബ്രാൻഡ് അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ബ്രാൻഡ് നിരവധി പുതിയതും നിലവിലുള്ള മോഡലുകളുടെ അപ്പ്ഗ്രേഡ് ചെയ്യതുമായ ആറ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.
ഈ ബുള്ളറ്റ് ഊമയായിരിക്കും! ഇന്ത്യയിലെ ആദ്യ കസ്റ്റം ബിൽഡ് റോയൽ എൻഫീൽഡ് ഇവി
എക്സ്ഹോസ്റ്റിൽ നിന്നു വരുന്ന ആ ഒരു മുഴക്കം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ഒരു മോഡലാണ് ബുള്ളറ്റ് എന്നു നമുക്ക് നിസംശയം പറയാം. ബുള്ളറ്റ് പ്രേമികളുടെ ഹൃദയത്തിന്റെ താളം തന്നെ അതിന്റെ മുഴക്കമായിരുന്നു. എന്നാൽ പുതുതലമുറയിലേക്ക് വരുമ്പോൾ അവ കൂടുതൽ നിശബ്ദമാവുകയാണ്. വന്നു വന്ന് ഒരു നാൾ അവ നിശബ്ദമാവുമോ? ലോകമെമ്പാടും പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇന്ന് ഇലക്ട്രിക്കിലേക്ക് ചേക്കേറുകയാണ്, ലംബോർഗിനി പോലും ഇനി ഇവിയിലേക്കാണ് ചുവടു വെയ്ക്കുന്നത്.
സെഗ്മെന്റിൽ കൂട്ടയിടി ആവുമോ? പരീക്ഷണയോട്ടം നടത്തുന്ന പുത്തൻ എസ്യുവിയെ കണ്ടോ?
ഇന്ത്യൻ കാർ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ്. കാർ വിൽപ്പനയുടെ കാര്യത്തിൽ ജപ്പാനെ പോലും പലതവണ മറികടന്ന് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായിട്ടുണ്ട്. ഈ വിപണിയിൽ, കോംപാക്ട് എസ്യുവി വിഭാഗമാണ് ഇപ്പോൾ വൻ തോതിൽ ജനപ്രീതി നേടുന്നത്. ഇന്ത്യൻ വിപണിയിൽ ഒരു പുതിയ കാർ നിർമ്മാതാക്കൾ പ്രവേശിക്കാൻ ശ്രമിക്കുകയാണെങ്കിൽ, കോംപാക്ട് എസ്യുവി മോഡൽ പുറത്തിറക്കിക്കൊണ്ട് അവർ തങ്ങളുടെ യാത്ര ആരംഭിക്കാൻ ആഗ്രഹിച്ചേക്കാം.
ആകാശകാഴ്ച്ചകൾ കൂടുതൽ വിശാലം! പനോരമിക് സൺറൂഫുമായി വരുന്ന ബജറ്റ് എസ്യുവികൾ
ഇന്ത്യൻ വാഹന വിപണിയിൽ സൺറൂഫുകൾ ഇപ്പോൾ എല്ലാരും ഇഷ്ടപ്പെടുന്ന ഒരു നോർമൽ ഫീച്ചറായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും താങ്ങാനാവുന്ന സൺറൂഫ് വാഗ്ദാനം ചെയ്യുന്ന കാർ, പുതിയതായി വിപണിയിൽ എത്തിയ ടാറ്റ ആൾട്രോസ് XM(S) മോഡൽ ആണ്. 7.35 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. എന്നിരുന്നാലും, പല ഉപഭോക്താക്കളും ഇപ്പോൾ വലിയ, പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്ന കാറുകൾക്ക് പിന്നാലെയാണ്. ഇത് കൂടുതൽ വെളിച്ചം കടത്തി വിടുകയും ക്യാബിന് പ്രീമിയം ഫീൽ നൽകുകയും ചെയ്യുന്നതാണ് ഇതിന്റെ കാരണം.
Maruti Alto 800; 2015-ൽ നിന്ന് 2022 മോഡലിലേക്കുള്ള ആൾട്ടോയുടെ പരിണാമം
ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി കാറായി അറിയപ്പെടുന്ന ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ 800. വർഷങ്ങളായി, ഇന്തോ-ജാപ്പനീസ് കാർ നിർമ്മാതാക്കൾ ഈ മോഡലിന്റെ ദശലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ കുട്ടി ഹാച്ച്ബാക്ക് "ജനങ്ങളുടെ കാർ" എന്ന് നിലയിൽ അറിയപ്പെടുന്നു, കൂടാതെ രാജ്യത്തെ ലക്ഷക്കണക്കിന് വീടുകളിലേയും അങ്കമാണ്. പലതരത്തിൽ മോഡിഫൈ ചെയ്തതും കസ്റ്റമൈസ് ചെയ്തതുമായ ആൾട്ടോ 800 -ന്റെ പതിപ്പുകൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്.
ഇവിടെ റോങ് സൈഡ് കയറിയാൽ പണിയുംപാളും ടയറും കീറും; കുരുത്തക്കേടിനുള്ള പണിയുമായി സർക്കാർ
ശരിയായ സൈഡിലൂടെ വണ്ടിയോടിച്ചു പോവുമ്പോൾ ആരേലും റോംഗ് സൈഡ് കയറി വന്ന നമ്മെ വെട്ടിലാക്കുന്നത് പലപ്പോഴും ടെമ്പർ പോലും തെറ്റിക്കുന്ന കാര്യമാണ്. ഇത്തരം നിയമലംഘനം നട്ടതുന്നവരെ കൈയ്യോടെ പിടികൂടാൻ ഇവിടെ ആരുമില്ലേ എന്ന് ആ ഒരു സമയത്ത് നമ്മിൽ പലരും ചിന്തിച്ചിട്ടും പ്രാർഥിച്ചിട്ടുമുണ്ടാവും, ആ നിശബ്ദ്ദ പ്രാർനകൾ എങ്ങനെയോ അധികൃതരുടെ ചെവിയിൽ എത്തിയ മട്ടാണ്.
എസ്യുവി സെഗ്മെന്റിനായി കച്ചകെട്ടി ഹോണ്ട; എലിവേറ്റിന്റെ മാനുവൽ, CVT വേരിയന്റുകൾ ഇങ്ങനെ
കോംപാക്ട് എസ്യുവി സെഗ്മെന്റിൽ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം, എലിവേറ്റിനെ അവതരിപ്പിച്ചുകൊണ്ട് ഹോണ്ട വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. അപ്പ്റൈറ്റ് ഓൾഡ്-സ്കൂൾ എസ്യുവി രൂപകല്പനയുള്ള ശക്തവും ബോൾഡുമായ റോഡ് സാന്നിധ്യമാണ് എലിവേറ്റിന്റെ പ്രധാന കരുത്ത്. സമീപ വർഷങ്ങളിൽ വെച്ച് ഹോണ്ട ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ ലോഞ്ച് ആണ് ഈ പുത്തൻ എസ്യുവി എന്ന് പറയാം. കമ്പനിയുടെ ഇന്ത്യൻ പ്രയാണത്തിൽ ഒരു വഴിത്തിരിവായി ഇത് അടയാളപ്പെടുത്തിയേക്കാം.
ശ്രദ്ധിച്ചില്ലേൽ ദേ ഇതുപോലെ പണികിട്ടും! കാറിനുള്ളിൽ കുടുങ്ങിയ മൂന്നു വയസുകാരനെ രക്ഷിച്ചത് ഇങ്ങനെ
കുട്ടികൾ കാറിനുള്ളിൽ അകപ്പെട്ടു പോകുന്നത് ഒരു പുതിയ സംഭവമല്ല. കാർ നിർമ്മാതാക്കൾ സെൻട്രൽ ലോക്കിംഗ് സിസ്റ്റം അവതരിപ്പിച്ചത് മുതൽ, ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും ഇതുപോലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ഇത്തരത്തിൽ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഫോക്സ്വാഗണ് ടി-റോക്ക് എസ്യുവിയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടിയെ ഒടുവിൽ സ്ലെഡ്ജ്ഹാമർ ഉപയോഗിച്ച് ഗ്ലാസ് തകർത്താണ് രക്ഷപെടുത്തിയത്.
Mahindra Scorpio Classic - സൈന്യത്തിനായി ആദ്യ ബാച്ച് കൈമാറി മഹീന്ദ്ര - Malayalam DriveSpark
മഹീന്ദ്രയ്ക്ക് ഒരു വിജയഗാഥ സൃഷ്ടിച്ച മോഡലായിരുന്നു സ്കോർപിയോ, തന്റെ കരിയറിനെ തന്നെ താങ്ങി നിർത്തിയ മോഡലാണ് ഇത് എന്ന് ആനന്ദ് മഹീന്ദ്ര പോലും ഏറ്റു പറഞ്ഞ മോഡലാണിത്. അടുത്തിടെ സ്കോർപിയോ ക്ലാസിക്കിനായി 1,850 യൂണിറ്റുകളുടെ ഓഡർ ഇന്ത്യൻ ആർമിയിൽ നിന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക് ലഭിച്ചതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ എസ്യുവിയുടെ ആദ്യ ബാച്ച് സൈന്യത്തിന് കൈമാറിയതായി പ്രാദേശിക യൂട്ടിലിറ്റി വാഹന നിർമ്മാതാക്കൾ അറിയിച്ചിരിക്കുകയാണ്.
കൈയിലുള്ളത് 10 ലക്ഷം, വേണ്ടത് സിഎൻജി കാർ; ഓപ്ഷൻ A ഫ്രോങ്ക്സ്, ഓപ്ഷൻ B ആൾട്രോസ്
ലോകമെമ്പാടും പല രാജ്യങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾ കുറയ്ക്കാൻ വേണ്ടി കൂടുതൽ ഗ്രീൻ & ക്ലീൻ ഫ്യുവലുകളുടെ ഉപയോഗത്തിലേക്ക് നീങ്ങുകയാണ്. CNG, എഥനോൾ ബ്ലൻഡ്/ ഫ്ലക്സ് ഫ്യുവൽ, ഹൈഡ്രജൻ ഫ്യുവൽ സെൽ, ഇലക്ട്രിക് എന്നിങ്ങനെ പല തരത്തിലുള്ള ഊർജ്ജത്തിൽ ഓടുന്ന വാഹനങ്ങൾ ഇന്ന് ഫോസിൽ ഫ്യുവൽ മോഡലുകൾക്ക് പകരക്കാരി വന്നു കഴിഞ്ഞു. ഇവയിൽ സാധാരണക്കാരന്റെ ബജറ്റിൽ ഒതുങ്ങുന്ന ഒന്നായതു കൊണ്ട് തന്നെ CNG ഒരു ജനപ്രിയ ചോയിസായി മാറുന്നു.
Train Engine - കളവ് പോയ 5 കോടിയുടെ ട്രെയിൻ എഞ്ചിൻ കണ്ടെത്തി - Malayalam DriveSpark
നമ്മുടെ രാജ്യത്ത് വാഹന മോഷണം ഇപ്പോഴും പല ഭാഗങ്ങളിലും ഒരു പ്രധാന പ്രശ്നമാണ്. വീടുകളുടെ മുൻവശത്ത് നിന്നോ, രാത്രിയിൽ പാർക്കിംഗ് സ്പെയ്സുകളിൽ നിന്നോ, ചിലപ്പോൾ പകൽ വെളിച്ചത്തിൽ പോലും കാറുകൾ മോഷ്ടിക്കപ്പെട്ട നിരവധി സംഭവങ്ങൾ നാം എല്ലാവരും കണ്ടിട്ടുണ്ട്. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഹൈടെക്ക് കള്ളന്മാർ വളരെ ഈസിയായി വാഹനങ്ങൾ മോഷ്ടിക്കുന്ന കാലമാണിത്. എന്നിരുന്നാലും ഒരു വ്യത്യസ്ത മോഷണത്തെ കുറിച്ചാണ് ഇവിടെ ഞങ്ങൾക്ക് സംസാരിക്കാനുള്ളത്.
ഓലയെ പൂട്ടണം, ഐക്യൂബിന്റെ ബജറ്റ് മോഡലിനെ കളത്തിലിറക്കാൻ ടിവിഎസ്
ഐക്യൂബ് എന്നത് നിലവിൽ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടിവിഎസിൽ നിന്നുള്ള ഏക ഇലക്ട്രിക് സ്കൂട്ടർ മോഡലാണ്. ഇപ്പോൾ പ്രീമിയം ടൂവീലർ ഇവി വിഭാഗത്തിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ടാമത്തെ മോഡലായി ഇത് വളർന്നിരിക്കുകയാണ്. ഇന്ത്യൻ വിപണിയ്ക്കായി ഇവിയുടെ കുറഞ്ഞ ചെലവിൽ വരുന്ന ഒരു പതിപ്പ് ടിവിഎസ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ജൂണിൽ FAME II സബ്സിഡി 50 ശതമാനത്തിലധികം വെട്ടിക്കുറച്ചതിനെ തുടർന്ന് ഇവി വിൽപ്പന സംഖ്യയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്.
66 വർഷങ്ങൾക്ക് ശേഷം വീണ്ടും ഫാക്ടറി ഫിനിഷിൽ! റിസ്റ്റൊറേഷനിൽ തിളങ്ങി 1957 ഡോഡ്ജ് കിംഗ്സ്വേ
എന്നും നമ്മിൽ കൗതുകം ഉണർത്തുന്ന ഒന്നാണ് വിന്റേജ് കാറുകൾ. പല വിദേശ രാജ്യങ്ങളിലും ഇവയുടെ ശേഖരണം എന്നത് വളരെ പ്രധാനമാണ്. ഇന്ത്യയിൽ, ഇത് അത്ര ജനപ്രിയമല്ലെങ്കിലും, ആധുനികവും ഫാൻസിയും എക്സോട്ടിക്കുമായ കാറുകളേക്കാൾ ക്ലാസിക്, വിന്റേജ് കാറുകൾ ഹൃദയങ്കമായി ഇഷ്ടപ്പെടുന്ന കുറച്ച് കാർ കളക്ടർമാരുണ്ട്. അത്തരം വിന്റേജ് കാർ ഉടമകളെ പരിചയപ്പെടുത്തുന്ന നിരവധി ഓൺലൈൻ വീഡിയോകൾ നാം ഇതിനോടകം കണ്ടിട്ടുണ്ട്.
കീശ കീറാതെ കാടും മേടും താണ്ടാം; ഇന്ത്യയിലെ ബജറ്റ് ഓഫ് റോഡ് എസ്യുവികൾ
രാജ്യത്തെ ഓഫ്-റോഡ് പ്രേമികൾക്ക് സന്തോഷിക്കാവുന്ന ഒരു കാലഘട്ടമാണിത്. മുമ്പത്തെ പോലെ ഓഫ്റോഡ് എക്സ്പീരിയൻസ് ആസ്വദിക്കണമെങ്കിൽ വൻ ചെലവിൽ ഒരു ഫുൾ സൈസ് എസ്യുവി സ്വന്തമാക്കണമെന്നില്ല എന്നത് ഒരു വലിയ കാര്യം തന്നെയാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ നിരവധി ഓഫ്-റോഡ് ഫോക്കസ്ഡ് എസ്യുവികൾ കോംപാക്ട് സൈസിനൊപ്പം താങ്ങാനാവുന്ന വിലയുടെ ചോയിസും നൽകുന്നു. അതോടൊപ്പം പല കംഫർട്ട് ഫീച്ചറുകളും ഇവ വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ ഇക്കാലത്തെ സീരിയസ് ഓഫ്-റോഡിംഗ് കാറുകൾ പോലും ദൈനംദിന ഉപയോഗത്തിനും അനുയോജ്യമാണ്.
Tata Nano പുതിയ പതിപ്പ് ഇതല്ല; ഫേക്ക് വീഡിയോകളിൽ വഞ്ചിതരാവരുത്
ഇന്റർനെറ്റ് ഇന്നു നമ്മുടെയെല്ലാം ജീവിതത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. ഗാഡ്ജറ്റുകൾ, കോസ്മെറ്റിക്സ്, വസ്ത്രങ്ങൾ എന്നിവയെ പോലെ തന്നെ ഇന്ന് വാഹനങ്ങളെയും കുറിച്ച് കൂടുതൽ അറിയാനും ബുക്കിംഗ് നടത്താനും വരെ നമ്മൾ ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരാണ്. പലപ്പോഴും ഓൺലൈനിൽ വാഹനങ്ങളെ കുറിച്ചുള്ള അപ്പ്ഡേറ്റുകൾ അറിയാൻ നിരവധി ചിത്രങ്ങളും, പോസ്റ്റുകളും, വീഡിയോകളും നാം തേടാറുമുണ്ട് കാണാറുണ്ട്. എന്നിരുന്നാലും, ഓൺലൈനിൽ പ്രചരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാവണമെന്നില്ല.
ലംബോർഗിനിയിൽ എത്തി ഥാറിനെ എതിരേറ്റ് ഉടമ; സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ
വളരെ കുറച്ച് നാളുകൾക്കുള്ളിൽ ജനങ്ങൾക്കിടയിൽ പ്രിയങ്കരമായി മാറിയ ഒരു എസ്യുവിയാണ് മഹീന്ദ്ര ഥാർ. ഒരു മസ്കുലാർ ലുക്കിനൊപ്പം താങ്ങാനാവുന്ന ഓഫ് റോഡ് എസ്യുവി ആഗ്രഹിക്കുന്ന വാഹന പ്രേമികൾക്കിടയിൽ ഥാർ ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു എന്നതിൽ യാതൊരു തർക്കവുമില്ല. പലരും തങ്ങളുടെ ഡെയ്ലി ഡ്രൈവറായും ആദ്യ കാറായും ഇന്ന് ഥാർ വാങ്ങുന്നു. മറുവശത്ത്, ചില സമ്പന്നരായ കാർ ഉടമകൾ ഒരു ലൈഫ്സ്റ്റൈൽ ഓഫ്-റോഡിംഗ് വെഹിക്കിൾ എന്ന നിലയിൽ അവരുടെ സെക്കൻഡറി ചോയിസായും ഥാർ വാങ്ങുന്നു.
ടൊയോട്ടയേക്കാൾ വിലക്കുറവിൽ മാരുതി! ഇൻവിക്റ്റോ ബേസ് മോഡലിനെ അടുത്തറിയാം
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അടുത്തിടെയാണ് തങ്ങളുടെ മുിൻനിര മോഡലായ ഇൻവിക്റ്റോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പ്രീമിയം ഹൈബ്രിഡ് എംപിവി ഇതിനോടകം തന്നെ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. പലരും വാഹനത്തിന്റെ വ്യത്യസ്ത വേരിയന്റുകളുടേയും കളർ ഓപ്ഷനുകളുടേയും ചിത്രങ്ങളും വീഡിയകളും വെബ്ബിൽ പങ്കുവെയ്ക്കുന്നുമുണ്ട്.
CNG പതിപ്പിൽ കേമനാര്? മാരുതി ഫ്രോങ്ക്സ് vs ഹ്യുണ്ടായി എക്സ്റ്റർ
ഫ്രോങ്ക്സ് CNG -യുടെ അരങ്ങേറ്റത്തോടെ മാരുതി സുസുക്കി തങ്ങളുടെ CNG നിര കൂടുതൽ വിപുലീകരിച്ചിരിക്കുകയാണ്. 8.41 ലക്ഷം രൂപയാണ് ക്രോസ്ഓവർ മോഡലിന്റെ എക്സ്-ഷോറൂം വില. വിപണിയിൽ മാരുതി ഫ്രോങ്ക്സ് CNG അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി എക്സ്റ്റർ CNG -യുമായി മുഖാമുഖം മത്സരിക്കുന്നു. എക്സ്റ്റർ CNG നിരയുടെ വിലകൾ ഫ്രോങ്ക്സ് CNG -യുടെ വിലയ്ക്ക് സമാനമാണ്.
ഉശിര് കാട്ടി സ്കോർപിയോ; 1,850 യൂണിറ്റുകൾ കൂടി ഇന്ത്യൻ സൈന്യത്തിലേക്ക്
ആർമി വാഹനങ്ങൾ എന്നും ഹരം പകരുന്ന ഒരു കാഴ്ച്ചയാണ്. പലപ്പോഴും ആർമി ഗ്രീൻ കളർ ഷെയ്ഡുമായി വരുന്ന ഇവ റോഡുകളിൽ ഗാംഭീര്യത്തിന്റെ ആൾ രൂപങ്ങൾ തന്നെയാണ് എന്ന് നിസംശയം പറയാം. മാരുതി ജിപ്സി, ടാറ്റ സെനോൺ, ഫോഴ്സ് ഗൂർഖ, ടാറ്റ സഫാരി തുടങ്ങിയ മോഡലുകൾ നിലവിൽ ഇന്ത്യൻ ആർമിയുടെ ഫ്ലീറ്റിലുണ്ട്. എന്നാൽ ഇവയോടൊപ്പം മഹീന്ദ്രയുടെ ഐതിഹാസിക മോഡലായ സ്കോർപിയോയും കൂടെ തങ്ങളുടെ വാഹന നിരയിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സൈനിക അധികൃതർ.
സ്റ്റൈൽ കൊള്ളാം... കർവ്വിന്റെ പരീക്ഷണം ആരംഭിച്ച് ടാറ്റ; ആദ്യ സ്പൈ ചിത്രങ്ങൾ കാണാം
ഏകദേശം നാല് വർഷത്തെ ഡെവലപ്മെന്റുകൾക്ക് ശേഷം ടാറ്റ കർവ്വ് കൺസെപ്റ്റ് 2022 -ൽ അവതരിപ്പിച്ചു, 2023 ഓട്ടോ എക്സ്പോയിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ സ്പെക്ക് പതിപ്പും നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. പ്രാദേശിക വാഹന ഭീമന്റെ മോഡൽ നിരയിലെ ആദ്യത്തെ കൂപ്പെ സ്റ്റൈൽ എസ്യുവി ആയിരിക്കും ഇത്. വാഹനത്തിന്റെ വരവിനെക്കുറിച്ചും പ്രൊഡക്ഷനെക്കുറിച്ചും പല ഊഹാപോഹങ്ങളും നിലനിൽക്കുന്നുണ്ട്.
പഞ്ചിന് പാരയാവുമോ എക്സ്റ്റർ? വിലകൾ തമ്മിൽ ഒരു താരതമ്യം
മൈക്രോ എസ്യുവി സെഗ്മെന്റിലേക്ക് ഹ്യുണ്ടായി എക്സ്റ്റർ എന്ന തങ്ങളുടെ ഏറ്റവും പുതിയ മോഡലുമായി ചുവടു വെച്ചിരിക്കുകയാണ്. 5,99,990 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹ്യുണ്ടായി എക്സ്റ്റർ ചെറു എസ്യുവി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. വാഹനത്തിന്റെ ആമുഖ വിലകൾ മാത്രമാണിത് എന്നത് ശ്രദ്ധിക്കണം. ഇന്ത്യൻ വിപണിയിൽ നിലവിൽ ചുരുക്കം ചില ഓപ്ഷനുകൾ മാത്രമുള്ള പുതിയസബ് കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലേക്കുള്ള ദക്ഷിണകൊറിയൻ നിർമ്മാതാക്കളുടെ എൻട്രിയാണിത്.
ക്ലാസി ശൈലിൽ പുത്തൻ ഭാവത്തിൽ ന്യൂ ജെൻ പ്രാഡോ; ആദ്യ ടീസർ പങ്കുവെച്ച് ടൊയോട്ട
ലാലേട്ടന്റെ രാവണപ്രഭുവിൽ ഹൈവെയിലൂടെ ചീറി പാഞ്ഞു ഇൻട്രോ സീൻ തന്നെ കളറാക്കിയ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ ഓരോ മലയാളിയുടേയും മനസിൽ സ്ഥാനം പിടിച്ച ഒരു മാസ് വാഹനം തന്നെയാണ് എന്നതിൽ സംശയമില്ല. വളരെ കാലമായി ടൊയോട്ടോയുടെ മോഡൽ നിരയിൽ പ്രൗഡിയോടെ നിലകൊള്ളുന്ന ഒരു മോഡലാണിത്. കുറച്ച് കാലങ്ങൾക്ക് ശേഷം ഇപ്പോൾ ടൊയോട്ട പുതുതലമുറ ലാൻഡ് ക്രൂയിസർ പ്രാഡോ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
പുതിയ മോഡലുകൾ, കൂടുതൽ വിഹിതം; എസ്യുവി സെഗ്മെന്റിൽ 32,000 യൂണിറ്റ് വിൽപ്പനയുമായി മാരുതി
2021 അവസാനം മുതൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഒരു അഗ്രസ്സീവ് മോഡിലാണ്. പുതിയ തന്ത്രങ്ങളും ഒട്ടനവധി പുത്തൻ ലോഞ്ചുകളുമായി ബ്രാൻഡ് തങ്ങളുടെ മോഡൽ നിരയും വിപുലീകരിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പുതിയ പുതിയ സെഗ്മെന്റുകളിലേക്ക് പ്രവേശിക്കുന്നതിനൊപ്പം തങ്ങളുടെ നിലവിലുള്ള മുഴുവൻ മോഡൽ നിരയും 2022 കലണ്ടർ വർഷത്തിൽ അപ്ഡേറ്റ് ചെയ്തത് നാം കണ്ടു.
എസ്യുവി സെഗ്മെന്റ് പിടിക്കാൻ ഹോണ്ട; എലിവേറ്റിന്റെ ബുക്കിംഗ് തുടങ്ങി
നിലവിൽ അമേസ്, സിറ്റി സെഡാനുകൾ മാത്രമുള്ള തങ്ങളുടെ പ്രാദേശിക മോഡൽ നിരയിലേക്ക് ഹോണ്ട കാർസ് ഇന്ത്യ ഉടൻ തന്നെ ഒരു പുതിയ എസ്യുവി മോഡലും ചേർക്കാനുള്ള ഒരുക്കത്തിലാണ്. എലിവേറ്റ് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡലിന്റെ ബുക്കിംഗുകൾ ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു, 25,000 രൂപ ടോക്കൺ തുകയ്ക്കാണ് ഡീലർഷിപ്പുകളിലോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. ഉത്സവ സീസണിന് തൊട്ടുമുമ്പ് 2023 സെപ്റ്റംബറിലാണ് വാഹനത്തിന്റെ ലോഞ്ച് നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്.
പുത്തൻ സെൽറ്റോസിനായി കിയ കാത്തുവെച്ചിരിക്കുന്നത് ഒരു സ്പെഷ്യൽ സംഭവം; അവതരണം നാളെ
ഇന്ത്യൻ വിപണിയിൽ ഒരു പുലിയുടെ പരിവേഷവുമായി ടൈഗർ നോസ് ഗ്രില്ലിനൊപ്പം എത്തിയ കിയ സെൽറ്റോസിന്റെ മാറ്റ് അല്പം കുറഞ്ഞു വരികയാണ്. നിലവിൽ സെൽറ്റോസ്, അതിന്റെ സെഗ്മെന്റിലോ കമ്പനിയുടെ മോഡൽ ലൈനപ്പിലോ മുൻപന്തിയിൽ അല്ല. ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ശേഷം 2023 മെയ് മാസത്തിൽ കോംപാക്ട് എസ്യുവി വിൽപ്പനയിൽ മൂന്നാം സ്ഥാനത്തും സോനെറ്റിനും കാരെൻസിനും ശേഷം കമ്പനി ലൈനപ്പിൽ മൂന്നാം സ്ഥാനത്തുമാണ്. 2019 ഓഗസ്റ്റിലാണ് സെൽറ്റോസിനെ കിയ തങ്ങളുടെ ആദ്യ മോഡലായി ഇന്ത്യയിൽ അവതരിപ്പിച്ചത്.
സിനിമാ ലോകവും ഇലക്ട്രിക്കിലേക്ക്! ലാലേട്ടന് പിന്നാലെ കിയ EV6 സ്വന്തമാക്കി തെലുങ്ക് താരം നാഗാർജുനയും
അഭിനയത്തിന്റെ കാര്യത്തിൽ പലപ്പോഴും തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു വ്യക്തിയാണ് പ്രശസ്ത തെലുങ്ക് നടൻ, നാഗാർജുന. എന്നിരുന്നാലും, അടുത്തിടെ അദ്ദേഹം മറ്റൊരു കാരണത്താൽ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഇത്തവണ, അദ്ദേഹം സ്വന്തമാക്കിയ രാജ്യത്തെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങളിലൊന്നായ പുതിയ കിയ EV6 ആണ് താരത്തെ വീണ്ടും ഹെഡ്ലൈനുകളിൽ എത്തിച്ചത്. നാഗാർജുന തന്റെ വസതിയിൽ പുതിയ കിയ EV6 -ന്റെ ഡെലിവറി സ്വീകരിക്കുന്ന വാർത്ത കിയ ഡീലർഷിപ്പാണ് ഫേസ്ബുക്കിൽ പങ്കിട്ടത്.
പഞ്ചിന് പുത്തൻ തലങ്ങളൊരുക്കി ടാറ്റ! ഇവി പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങളുമായി സ്പൈ ചിത്രങ്ങൾ
എൻട്രി ലെവൽ ഇവി സെഗ്മെന്റിലെ വലിയ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ടാറ്റ മോട്ടോർസ് തങ്ങളുടെ ജനപ്രിയമായ പഞ്ച് എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വാഹനത്തിന്റെ ICE പതിപ്പ് അടുത്തിടെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളുടെ പ്രൊഡക്ഷൻ എന്ന നാഴികക്കല്ല് അടുത്തിടെ പിന്നിട്ടിരുന്നു. ഔദ്യികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പഞ്ച് ഇവി ഇപ്പോൾ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നത് ക്യാമറയിൽ കുടുങ്ങിയിരിക്കുകയാണ്.
വരി വരിയായി അണിയറയിൽ! ടാറ്റ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുന്ന CNG കാറുകൾ
CNG കാറുകൾക്ക് ഇപ്പോൾ ഡിമാൻഡ് ഏറി വരികയാണ്, അതിനാൽ തന്നെ പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ വർഷം ആദ്യം നടന്ന 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ മോട്ടോർസ് തങ്ങളുടെ ജനപ്രിയ മോഡലുകളായ ആൾട്രോസിന്റെയും പഞ്ചിന്റെയും CNG പതിപ്പുകൾ അവതരിപ്പിച്ചിരുന്നു. ഒരു വലിയ ടാങ്കിൽ നിന്ന് വ്യത്യസ്തമായി രണ്ട് ചെറിയ CNG ടാങ്കുകളുടെ സാന്നിധ്യമാണ് ഇവയിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഓരോ ടാങ്കിനും 30 ലിറ്റർ ശേഷിയുണ്ട്, ഇവ പാരലലായി ക്രമീകരിച്ചിരിക്കുന്നു.
ഹൈക്രോസിൽ നിന്ന് മാറ്റമുണ്ടോ? അവതരണത്തിന് മുമ്പ് മാരുതി ഇൻവിക്റ്റോയുടെ ഇന്റീരിയർ വ്യക്തമാക്കി സ്പൈ ചിത്രങ്ങൾ
ടൊയോട്ടയിൽ നിന്നും ഒരു ഹൈബ്രിഡ് എംപിവി മാരുതി സുസുക്കി പുറത്തിറക്കാനൊരുങ്ങുന്നു എന്ന വാർത്ത ഇന്ത്യൻ വാഹന വിപണിയിൽ വൻ കോളിളക്കൾ തന്നെ സൃഷ്ടിച്ചു. മാരുതി സുസുക്കി ചെയർമാനായ RC ഭാർഗവ ഈ വിവരം അറിയിച്ചതു മുതൽ വാഹനത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. ആദ്യം എംപിവിയുടെ പേര് എൻഗേജ് എന്നായിരിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബാഡ്ജിംഗിനൊപ്പം കാണുന്നത് പോലെ ഇൻവിക്റ്റോ എന്നാണ് വാഹനത്തിന്റെ നെയിംപ്ലേറ്റ്. രണ്ട് ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലുകൾക്കിടയിൽ ചെറിയ മാറ്റങ്ങളുണ്ടാകും.
Upcoming Models - വിപണിയിൽ കോളിളക്കം സൃഷ്ടിക്കാനൊരുങ്ങുന്ന എസ്യുവി & എംപിവി മോഡലുകൾ - Malayalam DriveSpark
ഇന്ത്യൻ വാഹന വിപണിയിൽ താരതമ്യേന മുൻ വർഷങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലാണ്. അതിനാൽ തന്നെ പല കാർ നിർമ്മാതാക്കളും ഇന്ത്യൻ വിപണിയ്ക്കായി പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളും മെനയുകയാണ്. പുതിയ ലോഞ്ചുകളും അരങ്ങേറ്റങ്ങളുടേയും ഒരു നിര തന്നെ അണിനിരന്നിരിക്കുന്നതിനാൽ 2023 ജൂലൈ മാസം വളരെ തിരക്കേറിയതാണ്. ഉത്സവ സീസണിന് മുന്നോടിയായി, ഉപഭോക്താക്കൾക്കിടയിൽ പൊതുവെ നിലനിൽക്കുന്ന പോസിറ്റീവ് പർച്ചേസിംഗ് പ്രവണത മുതലാക്കാൻ പ്രമുഖ കാർ നിർമ്മാതാക്കൾ പുതിയ മോഡലുകൾ കൊണ്ടുവരുന്നത് സഹജമാണ്.
ആരവാരങ്ങൾ ഉയരട്ടെ അരങ്ങ് ഒരുങ്ങട്ടെ! എക്സ്റ്ററിന്റെ പ്രൊഡക്ഷൻ ആരംഭിച്ച് ഹ്യുണ്ടായി
ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ വളരെയധികം ജനപ്രിയമായ സബ് ഫോർ മീറ്റർ എസ്യുവി സെഗ്മെന്റിലേക്ക് ഹ്യുണ്ടായി എക്സ്റ്ററിന്റെ രൂപത്തിൽ ഒരു പുതിയ മോഡൽ കൂടി വരാനുള്ള ഒരുക്കത്തിലാണ്. 2023 ജൂലൈ 10 -ന് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിന് തയ്യാറെടുക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ. അവതരണത്തിന് മുന്നോടിയായി എക്സ്റ്ററിന്റെ നിരവധി ഫീച്ചറുകളും എഞ്ചിൻ സവിശേഷതകളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കമ്പനി ഡീലർഷിപ്പുകളിൽ 11,000 രൂപയ്ക്ക് കുഞ്ഞൻ എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു.
ഇത് എന്ന കൊടുമൈ സാർ? ജപ്പാനിൽ ജിംനിയ്ക്ക് ഇന്ത്യയിലേക്കാൾ 4.87 ലക്ഷം രൂപ കുറവ്-കാരണമറിയാം!
മാരുതി സുസുക്കി ജിംനി അടുത്തിടെയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയത്. ഇന്ത്യൻ വിപണി ഏറ്റവുമധികം പ്രതീക്ഷിച്ചിരുന്ന ലോഞ്ചുകളിൽ ഒന്നായിരുന്നെങ്കിലും, അവതരണം ചെയ്തത് മുതൽ വിലനിർണ്ണയ തന്ത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളുമാണ് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ബേസ് വേരിയന്റുകൾ കണക്കിലെടുക്കുമ്പോൾ വലുതും കൂടുതൽ ആകർഷകവുമായ ഥാറിനെക്കാൾ 2.2 ലക്ഷം വിലക്കുറവോടെയാണ് ജിംനി എത്തുന്നത്.
ഇനി അല്പം ചേയ്ഞ്ചാവാം! അപ്പ്ഡേറ്റുകളും ഡിസൈൻ മാറ്റങ്ങളുമായി പുത്തൻ വെൽഫയർ അവതരിപ്പിച്ച് ടൊയോട്ട
ടൊയോട്ട തങ്ങളുടെ പ്രീമിയം എംപിവി മോഡലുകളായി വെൽഫയർ, ആൽഫാർഡ് എന്നിവയുടെ പുതിയ തലമുറ പുറത്തിറക്കി. ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ ഹോം മാർക്കറ്റിൽ അവയുടെ വിലയും പ്രഖ്യാപിച്ചു. വെൽഫയറിന് 6.55 മില്യൺ യെൻ മുതൽ 8.92 മില്യൺ യെൻ, അതായത് ഏകദേശം 37.88 ലക്ഷം രൂപ ഏകദേശം 51.58 ലക്ഷം രൂപയ്ക്കിടയിലാണ് ചെലവ് വരുന്നത്. അതോടൊപ്പം കൂടുതൽ മികച്ച ഹാൻഡ്ലിംഗിനും മെച്ചപ്പെട്ട റിജിഡിറ്റിയ്ക്കും സ്റ്റെബിലിറ്റിയ്ക്കും സ്ട്രക്ച്ചറൽ സ്ട്രെംഗ്ത്തും വാഗ്ദാനം ചെയ്യുന്ന TNGA-K പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിക്കുന്നത്.
രണ്ട് പതിറ്റാണ്ട് മുമ്പ് കൈവിട്ടുപോയ പ്രിയ അംബാസഡർ 84 -ാം വയസിൽ അച്ഛന് തിരികെ സമ്മാനിച്ച് മക്കൾ
മക്കൾ അച്ഛനമ്മമാരെ പല തരത്തിലുള്ള സമ്മാനങ്ങളുമായി അത്ഭുതപ്പെടുത്തിയ സംഭവങ്ങൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. പലപ്പോഴും പുത്തൻ കാറുകൾ, ലക്ഷ്വറി മോഡലുകൾ തുടങ്ങിയവയാവും ഈ സർപ്രൈസുകൾ. എന്നാൽ വളരെ വ്യത്യസ്തമായ ഒരു ഫാദേഴ്സ് ഡേ ഗിഫ്റ്റിനെക്കുറിച്ചാണ്. വളരെ കാലത്തെ പ്ലാനിംഗിന് ശേഷമാണ് അച്ഛന്റെ കണ്ണിലുണ്ണിയായിരുന്ന കാറിനെ സഹോദരങ്ങൾ കണ്ടെത്തിയത്. തൃശ്ശൂർ നെട്ടിശേരി സ്വദേശികളായ അജിത്തും സുജിത്തുമാണ് പിതാവായ അച്യുതൻ നായർക്ക് ഈ സർപ്രൈസ് നൽകിയത്.
ഈ വർഷത്തെ ആദ്യ യുഎസ് സന്ദർശനം! പുത്തൻ ബോയിംഗ് 777-300ER വിമാനത്തിൽ അമേരിക്കയിലേക്ക് പറക്കാൻ മോദി
പല നയതന്ത്ര ചർച്ചകൾക്കും, കൂടിക്കാഴ്ച്ചകൾക്കും, അല്ലെങ്കിൽ ചികിത്സയ്ക്കായും രാഷ്ട്ര തലവന്മാരും നേതാക്കളും വിദേശ യാത്രകൾ നടത്തുന്നത് പതിവാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2023 -ലെ ആദ്യ യുഎസ് സന്ദർശനത്തിനുള്ള ഒരുക്കത്തിലാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ ഇത് അദ്ദേഹത്തിന്റെ ആറാമത്തെ യുഎസ് യാത്രയാണിത്. ജൂൺ 21 മുതൽ 24 വരെയാണ് പ്രധാനമന്ത്രിയുടെ ഈ വിദേശ സന്ദർശനം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
അങ്ങനെയൊന്നും പിൻമാറില്ല! സെഡാൻ സെഗ്മെന്റിന്റെ പുനരുദ്ധാരണം ഇനി ഇവയിലൂടെ
എസ്യുവികൾക്ക് ഉയർന്ന ജനപ്രീതി ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ വിപണിയിൽ ഇന്നും സെഡാനുകൾക്ക് ഒരു പ്രത്യേക ഫാൻബേസുണ്ട്. അതിനാൽ തന്നെ പല പ്രമുഖ വാഹന നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ മോഡലുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. വരും വർഷങ്ങളിൽ പുതിയ സെഡാനുകളുടെ വരവിനു രാജ്യം സാക്ഷ്യം വഹിക്കും. വരാനിരിക്കുന്ന അഞ്ച് സെഡാനുകളെക്കുറിച്ച് നമുക്ക് നോക്കാം: 1. ഹ്യുണ്ടായി വെർണ N ലൈൻ: ഏതാനും മാസങ്ങൾക്ക് മുമ്പ്, ഹ്യുണ്ടായി വെർണയുടെ പുതിയ തലമുറ ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു.
ഓഫ് റോഡിൽ പുലിക്കുട്ടർ ആര്? മാരുതി ജിംനി vs മഹീന്ദ്ര ഥാർ വൈറൽ വീഡിയോ
2023 ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ജിംനി അവതരിപ്പിച്ചതു മുതൽ, അതിന്റെ നേരിട്ടുള്ള എതിരാളിയായ മഹീന്ദ്ര ഥാറുമായി താരതമ്യം ചെയ്യാനുള്ള തിടുക്കമായിരുന്നു പലർക്കും. ഇന്നും അതിന് ശമനം ഉണ്ടായിട്ടില്ല, പ്രത്യേകിച്ച് ഓഫ്-റോഡ് മികവുകളുടെ, ഒരു താരതമ്യത്തിനായി ജനങ്ങൾ ആകാംക്ഷഭരിതരാണ്. ജിംനിയുടെ വിലകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തുകയും ഡെലിവറികൾ ആരംഭിക്കുകയും ചെയ്തതോടെ, ഉടമകൾ തങ്ങളുടെ ജിംനി എസ്യുവികളെ ഓഫ്-റോഡ് സാഹസികതകൾക്ക് ഇറങ്ങിയിരിക്കുകയാണ്.
ഫാൻസ് കൂടുതലും ലേഡീസ്! ചെറു പട്ടണങ്ങളിലും വൻ ഹിറ്റായി ടാറ്റ ടിയാഗോ ഇവി
ഇന്ത്യയിലെ ചെറു പട്ടണങ്ങളിലേയും നഗരങ്ങളിലേയും ഇലക്ട്രിക് കാറുകളുടെ കാര്യത്തിൽ ഒരു ഗെയിം ചേഞ്ചറായി മാറിയിരിക്കുകയാണ് ടാറ്റ ടിയാഗോ ഇവി. വിൽപ്പനയുടെ 50 ശതമാനത്തോളം ഈ മേഖലകളിൽ നിന്ന് വരുന്നതിനാൽ, ടിയാഗോ ഇവി ജനങ്ങളുടെ പ്രതീക്ഷകളെ നിറവേറ്റിക്കൊണ്ട് അതിന്റെ കോംപറ്റീഷനെ മറികടക്കുകയും ചെയ്തു എന്ന് പറയാം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടാറ്റ പുറത്തിറക്കിയ ഈ ചെലവ് കുറഞ്ഞ ഫോർ ഡോർ ഇലക്ട്രിക് കാർ ഇതിനകം തന്നെ 15,000 യൂണിറ്റുകളുടെ വിൽപ്പന കരസ്ഥമാക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
ഒന്നിനു പകരം നാല്! മഹീന്ദ്രയ്ക്ക് വെല്ലുവിളിയായി ഫോഴ്സ്; ഗൂർഖ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്നത് നാലോളം മോഡലുകൾ
ഫോഴ്സ് ഗൂർഖ ത്രീ ഡോർ 2021 സെപ്റ്റംബറിലാണ് വിൽപ്പനയ്ക്കെത്തിയത്, അതിനുശേഷം ബ്രാൻഡ് ട്രാക്സ് ക്രൂയിസർ എംയുവിയും അതിന്റെ വിവിധ മോഡലുകളും ഇന്ത്യയിൽ അവതരിപ്പിച്ചു. എന്നാൽ ഫോഴ്സ് മോട്ടോഴ്സിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഗൂർഖ ഫൈവ് ഡോർ. അതോടൊപ്പം ഒന്നിലധികം വേരിയന്റുകളും ഗൂർഖ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ചില എക്ട്ര മോഡലുകളിൽ കൂടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
അകത്തളത്തിലും അല്പം എക്ട്രാ! ഹ്യുണ്ടായി എക്സ്റ്ററിന്റെ ഇന്റീരിയർ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ
അല്പം അഡ്വഞ്ചറിനായി കാത്തിരിക്കുന്ന ഇന്ത്യൻ യുവാക്കളെ സംതൃപ്ത്തരാക്കാൻ എക്സ്റ്റർ എന്ന മോഡൽ ഒരുക്കുകയാണ് ഹ്യുണ്ടായി. എക്സ്റ്റർ എന്നാൽ എക്സ്റ്റേണൽ എന്നാണ് അർത്ഥമാക്കുന്നത്, ഇത് ഈ ക്രോസ്ഓവർ അവതരിപ്പിക്കുന്നതായി കരുതപ്പെടുന്ന ലൈഫ്സ്റ്റൈൽ മികവുകളെ സൂചിപ്പിക്കുന്നു. എക്സ്റ്ററിന്റെ എക്സ്ക്ലൂസീവ് ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ T20 ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയെയാണ് ഹ്യുണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്.
മാരുതി ഇന്നോവയുടെ പ്രൊഡക്ഷൻ ആരംഭിച്ചു; എംപിവിയുടെ മറയില്ലാത്ത ആദ്യ ചിത്രങ്ങൾ പുറത്ത്
മാരുതി ഒരു പുതിയ ചുവടു വെയ്പ്പിന് ഒരുങ്ങുകയാണ്. എംപിവി സെഗ്മെന്റിലേക്ക് കമ്പനി ഒരു ഹൈബ്രിഡ് മോഡൽ അവതരിപ്പിക്കുകയാണെന്ന് മാരുതി സുസുക്കി ചെയർമാൻ RC ഭാർഗവ വെളിപ്പെടുത്തി. റീബാഡ് ചെയ്ത ടൊയോട്ട ഇന്നോവ ഹൈക്രോസാവും മാരുതിയുടെ എൻഗേജ് എംപിവിയായി വിപണിയിൽ എത്തുക, നെക്സ ഔട്ട്ലെറ്റുകൾ വഴി മാത്രമായിരിക്കും വാഹനത്തിന്റെ വിൽപ്പന. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ മാരുതി സുസുക്കി എൻഗേജ് എംപിവിയാവും കമ്പനിയുടെ മുൻനിര മോഡൽ, നിർമ്മാതാക്കളുടെ മോഡൽ നിരയിൽ ഗ്രാൻഡ് വിറ്റാരയ്ക്ക് മുകളിലായിരിക്കും ഇതിന്റെ സ്ഥാനം.
ഒന്നു മുതൽ പത്തുവരെ; മെയ് മാസ വിൽപ്പന പൊടിപൊടിച്ച കാറുകൾ
2023 മെയ് മാസത്തിൽ, മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന കൈവരിച്ച 10 കാറുകളുടെ ചാർട്ടിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തിക്കൊണ്ട് തങ്ങളുടെ ജനപ്രീതി പ്രകടമാക്കി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ വിറ്റ 13,970 യൂണിറ്റുകളിൽ നിന്ന് 34.09 ശതമാനം വാർഷിക വളർച്ചയോടെ 18,733 യൂണിറ്റുകൾ വിറ്റഴിച്ച ബലേനോയാണ് ഒന്നാം സ്ഥാനത്ത്. മുൻ വർഷത്തെ അപേക്ഷിച്ച് 4,763 യൂണിറ്റുകൾ കൂടി നേടിയതോടെ, ഈ പട്ടികയിൽ 13.34 ശതമാനം വിപണി വിഹിതവും ബലേനോ കൈവശപ്പെടുത്തി.
360 Degree Camera; ചുറ്റുപാടും നോട്ടം നകുന്ന 360 ഡിഗ്രി ക്യാമറയുമായി വരുന്ന കാറുകൾ പാർട്ട് 2
360 -ഡിഗ്രി ക്യാമറ എന്നത് നോർമൽ റിയർ പാർക്കിംഗ് ക്യാമറ നൽകുന്ന സിംഗിൾ വ്യൂവിൽ നിന്ന് വ്യത്യസ്തമായി വാഹനത്തിന്റെ ഫ്രണ്ട്, സൈഡ്, റിയർ എന്നിവയടങ്ങുന്ന ഒരു സറൗണ്ട് വ്യൂ കാണിക്കുന്ന ഒന്നാണ്. ഈ സജ്ജീകരണം ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനം കൃത്യമായി പ്ലേസ് ചെയ്യാൻ സഹായിക്കുന്നതിന് വാഹനത്തിന്റെ മുകളിൽ നിന്ന് താഴേക്കുള്ള (ടോപ്പ്-ഡൗൺ) വ്യൂ അനുവദിക്കുന്നു. അതിനാൽ ഇടുങ്ങിയ സ്പെയ്സുകളിലും ടൈറ്റ് ട്രാഫിക്കിലും പാർക്കിംഗ് സമയത്തും ഡ്രൈവർമാരെ ഇത് വളരെ കൃത്ത്യമായി സഹായിക്കുന്നു.
മാരുതിയുടെ ഇന്നോവ ദേ ഇങ്ങനെയിരിക്കും; എൻഗേജ് എംപിവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കി ഒരു പ്രീമിയം എംപിവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കമ്പനിയുടെ മുൻനിര മോഡലായി സ്ഥാനം പിടിച്ചേക്കാവുന്ന ഈ പുതിയ എംപിവിക്ക് അടുത്തിടെ ഫയൽ ചെയ്ത ട്രേഡ്മാർക്ക് പ്രകാരം 'എൻഗേജ്' എന്ന പേര് നെയിംപ്ലേറ്റ് ലഭിച്ചേക്കാം. പുതിയ മാരുതി എൻഗേജ് ടൊയോട്ടയുടെ ഫാക്ടറിയിൽ നിർമ്മിക്കുകയും മാരുതി സുസുക്കിക്ക് ഡെലിവർ ചെയ്യുകയും ചെയ്യും. ബ്രാൻഡിന്റെ പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴിയാണ് ഇത് വിൽപ്പനയ്ക്ക് എത്തും.
തടിയിൽ തീർത്ത കാറിന് പൊന്നും വില! സിട്രൺ 2CV വിറ്റു പോയത് 1.86 കോടി രൂപയ്ക്ക്
വാഹന ലോകത്തെ പല വമ്പൻ ലേലങ്ങളും അതിൽ വിറ്റു പോവുന്ന കൗതുകമുണർത്തുന്ന പല വാഹനങ്ങളും നാം കണ്ടിട്ടുണ്ട്. പലപ്പോഴും വിന്റേജ് മോഡലുകളാവും ഇത്തരം ലോലങ്ങളിലെ താരങ്ങൾ. ഇവിടേയും അത്തരത്തിൽ ഒരു വിന്റേജ് കാറിന്റെ ലേലത്തിന്റെ വിശേഷങ്ങളാണ് നിങ്ങളോടു പങ്കുവെയ്ക്കാൻ ഞാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിന് വിന്റേജ് മോഡൽ എന്നതിനുപരി മറ്റൊരു പ്രധാന സവിശേഷത കൂടിയുണ്ട്. ബോഡി പാനലുകളും ഷാസിയും പൂർണ്ണമായി തടിയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.
സ്വല്പ്പം റേറ്റ് കൂടുതലാ! ജിംനി vs ഥാർ -വിലകൾ തമ്മിൽ ഒന്നു മാറ്റുരയ്ക്കാം
ഇന്ത്യയിൽ തങ്ങളുടെ എസ്യുവി വിഭാഗം ശക്തമാക്കാനും ഓഫ്-റോഡ് സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം കൈയ്യടക്കാനുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) അടുത്തിടെയാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിംനിയെ പുറത്തിറക്കിയത്. 12.74 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ലൈഫ്സ്റ്റൈൽ ഓഫ്-റോഡ് എസ്യുവി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇപ്പോൾ ഈ സെഗ്മെന്റ് ഭരിക്കുന്ന മഹീന്ദ്ര ഥാറിനെ ലക്ഷ്യം വെച്ചാണ് ഏറ്റവും പുതിയ മാരുതി സുസുക്കി ജിംനി ഫൈവ് ഡോർ 4WD എസ്യുവി വരുന്നത്.
ജിംനിയോടു മുട്ടാൻ ഫൈവ് ഡോർ ഗൂർഖ; എസ്യുവിയുടെ കൂടുതൽ വിശംദാംശങ്ങളുമായി പുതിയ സ്പൈ ചിത്രങ്ങൾ
ജിംനി ഫൈവ് ഡോറിന്റെ വരവോടെ ഓഫ്-റോഡ് എസ്യുവി സെഗ്മെന്റിൽ ഒരു കോളിളക്കം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ത്രീ ഡോർ മോഡലുകളായ മഹീന്ദ്ര ഥാറും, ഫോഴ്സ് ഗൂർഖയും അരങ്ങു വാണിരുന്ന സെഗ്മെന്റിൽ ഒരു ഫൈ ഡോർ പതിപ്പുമായിട്ടുള്ള ജിംനിയുടെ വരവ് ഇരു മോഡലുകൾക്കും കടുത്ത മത്സരം തന്നെയാണ്. അതിനാൽ ഉടൻ തന്നെ ഗൂർഖയുടെ ഫൈവ് ഡോർ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഫോഴ്സ്.
Show More
loading
Actions
Is this you?
As a journalist, you can create a free Muck Rack account to customize your profile, list your contact preferences, and upload a portfolio of your best work.Get in touch with Manu
Contact Manu, search articles and posts on X, monitor coverage, and track replies from one place.
Learn more about Muck Rack