Is this you? As a journalist, you can create a free Muck Rack account to customize your profile, list your contact preferences, and upload a portfolio of your best work.
Claim your profile
Articles by Shyam Prasad
സജിൻ ഗോപു- നിഖില വിമൽ ചിത്രം ധൂമകേതു ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു; എവിടെ കാണാം ?
സുധി മാഡിസൺ സംവിധാനം ചെയ്ത ടൈം ട്രാവൽ ചിത്രമായ 'ധൂമകേതു' ഒക്ടോബർ 23 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങൾ. 'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്ത 'ധൂമകേതു' സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ് . ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 23 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ആവേശം കൂട്ടി 'AA23'; അല്ലു അർജുൻ - ലോകേഷ് കനകരാജ് ചിത്രത്തിന്റെ പുതിയ സർപ്രൈസ് അപ്ഡേറ്റ് പുറത്ത്
അല്ലു അർജുനും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'AA23'യുടെ പുതിയ വിശേഷങ്ങൾ പുറത്തുവന്നു. അല്ലു അർജുന് കഥ വിവരിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്, കൂടുതൽ വിവരങ്ങൾ ഉടൻ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഐക്കൺ സ്റ്റാർ അല്ലു അർജുനും ഹിറ്റ് മേക്കർ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'AA23' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
സംഗീത് പ്രതാപ് ചിത്രം 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഇന്ത്യയ്ക്ക് പുറത്ത് ഒടിടിയിൽ എവിടെ കാണാം?
Its A MedicalMiracle streaming on Simply South from October 15 worldwide excluding India. സംഗീത് പ്രതാപ്, ഷറഫുദ്ദീന് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ഒടിടി റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര് പതിനെട്ടിന് തിയറ്ററുകളിലെത്തിയ ഈ ചിത്രം ഒക്ടോബര് പതിനഞ്ചിന് മനോരമ മാക്സിലൂടെ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കും. സംഗീത് പ്രതാപ്, ഷറഫുദ്ദീന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ എന്ന ചിത്രം ഒടിടിയിലേക്ക്.
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; 'റൂം നമ്പർ 9' പോസ്റ്റർ പുറത്ത്
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മലയാള സിനിമയിലെ പ്രിയ താരങ്ങളായ ജഗദീഷും ഉർവശിയും വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു. ജയ് മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'റൂം നമ്പർ 9' എന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കൂട്ടുകെട്ടിന്റെ തിരിച്ചുവരവ്. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നായകനും നായികയുമായി ഒന്നിക്കുന്നു.
പൃഥ്വിരാജ്- നിസാം ബഷീർ ചിത്രം 'ഐ നോബഡി'യിലെ ഏറ്റവും പുതിയ ഗാനം പുറത്ത്
നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി' മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. പൃഥ്വിരാജും പാർവതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ 'രാവുതാണ്ടി' എന്ന പുതിയ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ 'ഐ നോബഡി'ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു തിയേറ്ററിൽ ലഭിച്ചത്. പൃഥ്വികൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
വമ്പൻ 'പരിപാടി'യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!
'പണി'ക്ക് ശേഷം ജോജു ജോർജ്ജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'പരിപാടി'. കാവ്യാ ഫിലിം കമ്പനി നിർമ്മിക്കുന്ന ഈ സിനിമയിൽ നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്നു. രാജീവ് രവി ഛായാഗ്രഹണവും, യുവൻ ശങ്കർ രാജ സംഗീതവും, അൻപറിവ് സംഘട്ടനവും ഒരുക്കുന്നു 2018 , മാളികപ്പുറം, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി" ചിത്രീകരണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക്.
രണ്ട് ലോകകിരീടങ്ങൾ, അന്ന് ഇനിയേസ്റ്റ ഇന്ന് ഫെറാൻ ടോറസ്, സ്പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിലെ 'ബാഴ്സലോണ ടച്ച്'
അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. അധികസമയത്ത് ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. ടൂർണമെന്റിലെ മികച്ച താരമായി റോഡ്രിയും, മികച്ച യുവതാരമായി പൗ കുബാർസിയും, മികച്ച ഗോൾകീപ്പറായി ഉനായ് സിമോണും തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക്: അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകിരീടമുയർത്തിയിരിക്കുന്നു. മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച സ്പെയിനിന് വേണ്ടി രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്.
തോറ്റതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ്; ഫൈനൽ വിസിൽ മുഴങ്ങിയതും അടി പൊട്ടി, അർജന്റീനൻ ടീമിന് വിമർശനം
ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന താരം ലിയാൻഡ്രോ പരേഡസ്, സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്തു. മത്സരത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായി ചുരുങ്ങിയ അർജന്റീനയ്ക്കെതിരെ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ന്യൂയോർക്ക്: സ്പെയ്നിനെതിരെ ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ നിയന്ത്രണം വിട്ട് സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് ലിയാൻഡ്രോ പരേഡസ്.
തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും..; കണ്ണീരണിഞ്ഞ് മെസി!
ലോകകപ്പ് ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ കിരീടം നേടി. പത്തുപേരായി ചുരുങ്ങിയിട്ടും ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന പൊരുതിയെങ്കിലും, 116-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്പെയിൻ വിജയിച്ചു. ന്യൂയോർക്ക്: രണ്ടാം ലോകകപ്പ് എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കാൻ കഴിയാതെ ലയണൽ മെസി. സ്പെയിനിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല.
ഗോൾഡൻ ബോൾ റോഡ്രിക്ക്, മികച്ച യുവതാരം പൗ കുബാർസി, ഗോൾഡൻ ഗ്ലൗ നേടി ഉനായ് സിമോൺ
ലോകകപ്പ് ഫൈനലിൽ അർജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി. അധികസമയത്ത് ഫെറാൻ ടോറസാണ് വിജയഗോൾ നേടിയത്. ടൂർണമെന്റിലെ മികച്ച താരമായി റോഡ്രിയെ തിരഞ്ഞെടുത്തപ്പോൾ, പത്ത് ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ബൂട്ട് നിലനിർത്തി. ഉനായ് സിമോൺ മികച്ച ഗോളിയും പൗ കുബാർസി മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടി. ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ രണ്ടാം ലോകകിരീടമുയർത്തി. ടൂർണമെന്റിലെ താരമായി റോഡ്രിയെ തിരഞ്ഞെടുത്തു.
ഫെറാൻ ടോറസിന്റെ വിജയഗോൾ, അർജന്റീനയെ തകർത്ത് രണ്ടാം ലോകകിരീടമുയർത്തി സ്പെയിൻ
ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ രണ്ടാം ലോകകിരീടമുയർത്തി. ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്.
19 വർഷങ്ങൾ, രണ്ട് ലാ മാസിയ 'പ്രൊഡക്റ്റുകൾ', ലോകകപ്പ് വേദി സാക്ഷ്യം വഹിച്ചത് ആ അപൂർവതയ്ക്ക്; മെസിയും യമാലും നേർക്കുനേർ
വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിൽ മെസ്സിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് ലമീൻ യമാൽ ഇന്ന് അദ്ദേഹത്തിനെതിരെ ഫൈനലിൽ കളിക്കുന്നു എന്നത് മത്സരത്തിന്റെ പ്രത്യേകതയാണ്. ഇത് മെസ്സിയുടെ മൂന്നാം ഫൈനലും യമാലിന്റെ കന്നി ലോകകപ്പ് ഫൈനലുമാണ്. ന്യൂയോർക്ക്: സ്പെയിൻ- അർജന്റീന ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ. തുടക്കം മുതൽ ആക്രമിച്ച് കളിച്ച സ്പെയിനിന് തന്നെയായിരുന്നു ഏറ്റവും കൂടുതൽ ബോൾ പൊസഷൻ. അതേസമയം ഫുട്ബോളിലെ മറ്റൊരു അപൂർവതയ്ക്ക് കൂടിയാണ് മെറ്റ്ലൈഫ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചിരുന്നത്.
'അറിയാലോ, മമ്മൂട്ടിയാണ്'; ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം, അമിതാഭ് ബച്ചനൊപ്പം മമ്മൂട്ടി
Amitabh Bachchan and Mammootty holds the record for the most National Film Awards for Best Actor, having won the honor four times. nനാലാം ദേശീയ പുരസ്കാര നേട്ടത്തോടെ അമിതാഭ് ബച്ചനൊപ്പമാണ് മമ്മൂട്ടി ഇന്ന് എത്തി നിൽക്കുന്നത്. ഭ്രമയുഗത്തിലെ പ്രകടനത്തിന് ഈ വർഷം മികച്ച നടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. കൊടുമൺ പോറ്റിയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ മലയാളത്തിന്റെ മമ്മൂട്ടി നാലാം തവണ മലയാളത്തിലേക്ക് ദേശീയ പുരസ്കാരം കൊണ്ടുവന്നിരിക്കുന്നു.
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത്. മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി.
ഫൈനലിൽ ലമീൻ യമാൽ കളിക്കും; താരം ഫിറ്റ്നസ് വീണ്ടെടുത്തെന്ന് പരിശീലകൻ ഫുവന്തെ
അർജന്റീന-സ്പെയിൻ ഫൈനലിന് മുന്നോടിയായി, പരിക്കിന്റെ ആശങ്കകൾക്കിടയിലും സ്പാനിഷ് താരം ലമീൻ യമാൽ കളിക്കാൻ ഫിറ്റാണെന്ന് പരിശീലകൻ അറിയിച്ചു. ന്യൂയോർക്ക്: അർജന്റീന- സ്പെയിൻ മത്സരത്തിന് മുന്നോടിയായി സൂപ്പർതാരം ലമീൻ യമാൽ പരിക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ താരം ഇറങ്ങുമോയെന്നും സ്പാനിഷ് ക്യാംപിൽ നിന്നും ആശങ്കകൾ ഉയർന്നുവന്നിരുന്നു.
മെസി മുതൽ യമാൽ വരെ; പ്രതിഭകളെ സൃഷ്ടിക്കുന്ന ബാഴ്സലോണയുടെ 'ഫുട്ബോൾ ഫാക്ടറി', ഫൈനലിൽ 9 ലാ മാസിയ കളിക്കാർ
Nine from La Masia in World Cup Final ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും ഏറ്റുമുട്ടുമ്പോൾ, ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്നുള്ള ഒമ്പത് താരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ- അർജന്റീന പോരാടുമ്പോൾ, ബാഴ്സലോണ ആരാധകരെ സംബന്ധിച്ച് കേവലം ഫൈനൽ എന്നതിലുപരി ഇരട്ടിമധുരം നൽകുന്ന മറ്റൊരു കാര്യമാണ് കൂടിയുണ്ട്. ബാഴ്സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിൽ നിന്നും വളർന്നുവന്ന ഒൻപത് താരങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുന്നത്.
അബ്സല്യൂട്ട് സിനിമ; അവസാന മിനിറ്റിൽ വീണ്ടും തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ
Argentina's epic comeback vs England sends champs back to World Cup final 2026. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസ്, ലൗത്താരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളിലാണ് അർജന്റീനയുടെ വിജയം. അറ്റ്ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന മത്സരം സ്വന്തമാക്കിയത്.
നേഷൻസ് ലീഗ് ഫൈനലിൽ തോറ്റു, പക്ഷേ അന്ന് ലോകകപ്പ് ഫൈനൽ തിയ്യതി കുറിച്ചിട്ടു; മാനിഫെസ്റ്റേഷനല്ല, ഹാർഡ് വർക്ക്; വീണ്ടും ചർച്ചയായി പെഡ്രിയുടെ പോസ്റ്റ്
Over a year ago, Pedri posted a photo of him with Lamine Yamal and Nico Williams and captioned it with the date of the World Cup final. One year later, him and Spain have outplayed France and are off to the World Cup final and will play either England or Argentina. Manifestation ഡാലസ്: കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗലിനോട് പരാജയമേറ്റുവാങ്ങിയതിന് ശേഷം സ്പാനിഷ് മിഡ്ഫീൽഡറും ബാഴ്സലോണയുടെ സൂപ്പർതാരവുമായ പെഡ്രി തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു.
'ഡെക്ലൻ റൈസ് ഫിറ്റാണ്, അർജന്റീനയ്ക്കെതിരെ കളിക്കും'; അപ്ഡേറ്റ് പങ്കുവച്ച് തോമസ് ടുഷേൽ
ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. വിജയികൾ ഫൈനലിൽ സ്പെയിനുമായി ഏറ്റുമുട്ടും. അറ്റ്ലാന്റ; ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യാന്മാരായ അർജന്റീന ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ന്യൂയോർക്കിൽ ആരായിരിക്കും സ്പെയിനിനെ നേരിടുക എന്നതാണ് ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. 1986 ലാണ് ലോകകപ്പിൽ ഇതിന് മുൻപ് അർജന്റീന- ഇംഗ്ലണ്ട് ഏറ്റുമുട്ടിയത്. അതും ഒരു സെമി ഫൈനൽ ആയിരുന്നു.
പെനാൽറ്റി നഷ്ടപ്പെടുത്തുന്നതോ, വലിയ മത്സരങ്ങളിലെ തോൽവിയോ അല്ല, തന്നെ ജീവിതത്തിൽ അലട്ടുന്ന കുറ്റബോധം മറ്റൊന്ന്; തുറന്നുപറഞ്ഞ് മെസി
Messi regrets not learning English since he was a kid. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, അവസരമുണ്ടായിട്ടും ഇംഗ്ലീഷ് പഠിക്കാത്തത് തൻ്റെ ജീവിതത്തിലെ വലിയൊരു കുറ്റബോധമാണെന്ന് തുറന്നുപറയുന്നു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. സ്വന്തമാക്കാൻ ഇനി കിരീടങ്ങളൊന്നും ഇല്ലാത്ത, നിരന്തരം റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ലോകഫുട്ബോളിലെ ഒരേയൊരു 'ഗോട്ട്'. തന്റെ രണ്ടാം ലോകകപ്പ് എന്ന അതുല്യനേട്ടത്തിലേക്ക് വെറും രണ്ട് വിജയങ്ങൾ മാത്രം അകലെയാണ് മെസി ഇപ്പോഴുള്ളത്.
'എംബാപെയോ മെസിയോ ബെല്ലിങ്ങ്ഹാമോ? ആര് നേടും ഗോൾഡൻ ബോൾ'; സെമി ഫൈനൽ പോരാട്ടം നിർണായകം
Messi, Mbappe, Olise and Bellingham who will win fifa World Cup 2026 Golden Ball. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. എട്ട് ഗോളുകൾ വീതം നേടിയ മെസ്സിയും എംബാപ്പെയും മുൻനിരയിലുണ്ട്. ഇംഗ്ലണ്ടിന്റെ ബെല്ലിങ്ഹാം, കെയ്ൻ, സ്പെയിനിന്റെ റോഡ്രി, ഫ്രാൻസിന്റെ ഒലിസെ എന്നിവരും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ന്യൂയോർക്ക്: ലോകകിരീടത്തിനായി ടീമുകൾ തന്ത്രങ്ങൾ മെനയുമ്പോൾ, അണിയറയിൽ മറ്റൊരു പോരാട്ടം കൂടി സജീവമാണ്. വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള മത്സരം.
'ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു'; സോർലോത്തിനെതിരെ സൈബർ ആക്രമണം, പിന്തുണയുമായി ഹാളണ്ടും ഒഡേഗാർഡും
Striker Sorloth faces online abuse after Norway's exit from World Cup. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ ഹാലണ്ടിന് പാസ് നൽകാതിരുന്നതിന് നോർവീജിയൻ താരം അലക്സാണ്ടർ സോർലോത്ത് സൈബർ ആക്രമണം നേരിടുന്നു. എന്നാൽ താരത്തെ പിന്തുണച്ച് ഹാളണ്ടും ഒഡേഗാർഡും രംഗത്തെത്തി. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ തോൽവിക്ക് പിന്നാലെ, നോർവെ താരം അലക്സാണ്ടർ സോർലോത്തിന് നേരെ സൈബർ ആക്രമണം. ഹാലണ്ടിന് പാസ് നൽകാതെ ഗോളടിക്കാൻ ശ്രമിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
ലോകകപ്പിലെ 'എൽ ക്ലാസിക്കോ' പോരിന് കളമൊരുങ്ങുന്നു; താരമാവാൻ പോകുന്നത് യമാലോ എംബാപെയോ?
ലോകകപ്പ് സെമിയിൽ ഫ്രാൻസും സ്പെയിനും തമ്മിലുള്ള മത്സരം, റയൽ മാഡ്രിഡ്-ബാഴ്സലോണ ക്ലബ്ബുകളുടെ അഭിമാന പോരാട്ടം കൂടിയാണ്. ഇരുടീമുകളിലും ഈ ക്ലബ്ബുകളിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മത്സരത്തിൽ ആരാവും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. Spain vs France Fifa worldcup 2026 ഡാലസ്: ലോകകപ്പിലെ ആദ്യ സെമിയിൽ ഫ്രാൻസും സ്പെയിനും മാറ്റുരയ്ക്കുമ്പോൾ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയൽ മാഡ്രിഡിനെയും ബാഴ്സലോണയെ സംബന്ധിച്ചതും അതൊരു അഭിമാന പോരാട്ടം കൂടിയാണ്.
'ആ നിയമം ഞങ്ങളുടെ കളിയെ നശിപ്പിച്ചു, തെറ്റ് റഫറിയുടേത്..'; പ്രതികരണവുമായി സ്വിസ് കോച്ച് മുറാത്ത് യാക്കിൻ
'It destroyed our game' Switzerland coach slams 'unacceptable' VAR rule. റഫറിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും അത് കളിയെ നശിപ്പിച്ചുവെന്നും സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ പ്രതികരിച്ചു. കാൻസാസ് സിറ്റി: അർജന്റീന- സ്വിറ്റ്സർലൻഡ് മത്സരത്തിൽ ഏറ്റവും വഴിത്തിരിവായത് എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോവുന്നതാണ്. ശേഷം പത്തുപേരുടെ ചുരുങ്ങിയ സ്വിറ്റ്സർലാൻഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്.
'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ, ഏതൊരു ടീമും അവനെ പോലൊരു താരത്തെ അർഹിക്കുന്നു'; ബെല്ലിങ്ഹാമിനെ പ്രശംസിച്ച് ഹാളണ്ട്
ലോകകപ്പിൽ നോർവേയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിന്റെ വിജയശില്പി ഇരട്ടഗോളുകൾ നേടിയ ജൂഡ് ബെല്ലിങ്ഹാം ആണ്. മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്. മത്സരത്തിൽ കൃത്യമായ താളത്തോടെ കളിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മുപ്പത്തിയാറാം മിനിറ്റിൽ നോർവേ ലീഡെടുത്തെങ്കിലും ആദ്യ പകുതി അവസാനയ്ക്കും മുൻപ് ജൂഡ് ബെല്ലിങ്ങ്ഹാം തിരിച്ചടിച്ചു.
'സെമിയിൽ എത്തിയതിൽ സന്തോഷം, പക്ഷേ മെച്ചപ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട്..'; പ്രതികരണവുമായി സ്കലോണി
അവസാന നിമിഷങ്ങളിലെ ഗോളുകളിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. മയാമി: അവസാന മിനിറ്റുകളിലെ തിരിച്ചുവരവിലൂടെ അർജന്റീന വീണ്ടും ഫുട്ബോൾ പ്രേമികളുടെ മനം കവർന്നിരിക്കുകയാണ്. സ്വിറ്റ്സർലാൻഡിനെ തോല്പിച്ച് താങ്ങ്ങ്ങളുടെ തുടർച്ചയായ രണ്ടാം സെമി ഫൈനലിന് കൂടിയാണ് അർജന്റീന യോഗ്യത നേടിയിരിക്കുന്നത്. മത്സരത്തിന്റെ ബിപത്താം മിനിറ്റിൽ മക് അലിസ്റ്ററിലൂടെ ലീഡ് നേടിയെങ്കിലും സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ പിടിച്ചു.
'ബെല്ലിങ്ങ്ഹാമിനും റഫറിക്കും അഭിനന്ദങ്ങൾ..'; പ്രതികരണവുമായി ഹാളണ്ടിന്റെ പിതാവ് ആൽഫി ഹാളണ്ട്; വിവാദം
"Well played Bellingham and referee": Haaland's father criticises officiating after Norway's exit against England. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോളുകളിൽ നോർവേയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. റഫറിയിങ്ങിനെച്ചൊല്ലിയുള്ള വിവാദങ്ങൾ മത്സരത്തിൽ കരിനിഴൽ വീഴ്ത്തി. മയാമി: അട്ടിമറിവിജയത്തോടെ ക്വാർട്ടറിൽ എത്തിയ നോർവേയെ തോല്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് സെമി പ്രവേശനം സ്വന്തമാക്കിയിരിക്കുകയാണ്. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.
ചരിത്രത്തിൽ ആദ്യം, ആദ്യ നാല് റാങ്കുകാർ തമ്മിൽ സെമി ഫൈനൽ; ആവേശത്തിൽ ഫുട്ബോൾ ലോകം
ലോകകപ്പ് ചരിത്രത്തിലാദ്യമായി ഫിഫ റാങ്കിങ്ങിലെ ആദ്യ നാല് ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു. ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നിവരാണ് യോഗ്യത നേടിയത്. ന്യൂയോർക്ക്: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ സെമി ഫൈനൽ മത്സരങ്ങൾ വരുന്നു. യഥാക്രമം ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് എന്നിങ്ങനെയാണ് നിലവിലെ ഫിഫ റാങ്കിങ്.
തളരാത്ത പോരാളികൾ, എക്സ്ട്രാ ടൈമിൽ 2 ഗോളുകൾ; സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ
ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ പ്രവേശിച്ചു. കാൻസാസ് സിറ്റി: ആവേശകരമായ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിറ്റ്സർലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ. പത്തുപേരുമായി ചുരുങ്ങിയ സ്വിറ്റ്സർലാൻഡിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയാണ് അർജൻറ്റീന തങ്ങളുടെ വിജയഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ മെസിയുടെ കോർണർ കിക്കിൽ നിന്നും മക് അലിസ്റ്റർ അർജന്റീനയ്ക്ക് വേണ്ടി ലീഡ് നേടിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ഈ ലോകകപ്പിൽ തിളങ്ങിയ ജെയ്ഡൻ ആഡംസ് മരണപ്പെട്ടു
South Africa World Cup midfielder Jayden Adams dies aged 25. ശനിയാഴ്ച രാവിലെ കേപ് ടൗണിലുള്ള വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേൺ കേപ് പോലീസ് അറിയിച്ചു. കേപ് ടൗൺ: ഇത്തവണ ലോകകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് മരണപ്പെട്ടതായി ദക്ഷണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 മത്സരങ്ങൾ കളിച്ച ജെയ്ഡൻ ആഡംസിന്റെ മരണകാരണം വ്യക്തമായിട്ടില്ല.
ഫൈനൽ തേർഡിലേക്ക് ഏറ്റവും കൂടുതൽ പാസുകൾ, സ്പെയിൻ മധ്യനിരയുടെ എഞ്ചിൻ; ലോകകപ്പിൽ മികച്ച പ്രകടനവുമായി റോഡ്രി
മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ റോഡ്രി, 94% പാസിംഗ് കൃത്യതയോടെ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി ടീമിന്റെ താളം നിയന്ത്രിച്ചു. ലോസ് ആഞ്ചൽസ്: ബെൽജിയത്തിനെതിരെ വിജയം സ്വന്തമാക്കി സെമിഫൈനൽ യോഗ്യത നേടിയിരിക്കുകയാണ് യൂറോ ചാമ്പ്യന്മാരായ സ്പെയിൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. മത്സരത്തിൽ ഉടനീളം ആക്രമിച്ച് കളിച്ച സ്പെയ്നിന് വേണ്ടി ഫാബിയാൻ റൂയിസും മൈക്കൽ മെറീനോയുമാണ് ഗോൾ നേടിയത്.
'മെസി ശരിക്കും മനുഷ്യൻ തന്നെയാണോ എന്നറിയാൻ എനിക്കൊന്ന് തൊട്ടുനോക്കണമായിരുന്നു..'; ആ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കി കേപ് വർദെ താരം
ലോകകപ്പ് മത്സരത്തിനിടെ കേപ് വെർദെ താരം റോബർട്ടോ ലോപ്പസ്, ലയണൽ മെസ്സിയെ സ്പർശിച്ചത് ചർച്ചയായിരുന്നു. മെസ്സി ഒരു യഥാർത്ഥ മനുഷ്യനാണോ എന്ന് ഉറപ്പിക്കാനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്ന് ലോപ്പസ് വെളിപ്പെടുത്തി. ഈ ലോകകപ്പിലെ ഏറ്റവും ത്രില്ലിംഗ് ആയ മത്സരങ്ങളിൽ ഒന്നായിരുന്നു അർജന്റീന- കേപ് വർദെ നോക്കൗട്ട് മത്സരം. നിലവിലെ ലോക ചാമ്പ്യന്മാരെ വിറപ്പിച്ചുകൊണ്ടാണ് ആദ്യമായി ലോകകപ്പിൽ കളിക്കുന്ന കുഞ്ഞൻ രാജ്യമായ കേപ് വർദെ പുറത്തുപോയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.
യൂറോ ചാമ്പ്യന്മാരെ പൂട്ടുമോ ചുവന്ന ചെകുത്താന്മാർ?; സ്പെയിൻ- ബെൽജിയം പോരാട്ടം കനക്കും
ക്വാർട്ടർ ഫൈനലിൽ ഇന്ന് രാത്രി 12.30-ന് ബെൽജിയം സ്പെയിനിനെ നേരിടും. ഇതുവരെ ഗോൾ വഴങ്ങാത്ത ശക്തമായ പ്രതിരോധമാണ് സ്പെയിനിന്റെ കരുത്ത്. ലോസ് ഏഞ്ചൽസ്: യൂറോ ചാമ്പ്യന്മാരെ ക്വാർട്ടറിൽ നേരിടാനൊരുങ്ങി ബെൽജിയം. ഇന്ന് രാത്രി 12.30 നാണ് മത്സരം. ലോകകപ്പിൽ ഇതുവരെ ഗോൾ ഒന്നും തന്നെ വഴങ്ങാതെയാണ് സ്പെയിൻ ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. പൗ കുബാർസിയും ലാപോർട്ടും ഗോൾ കീപ്പർ ഉനായി സിമോണും പെഡ്രോ പോറോയും മാർക് കുക്കുറയ്യയും അടങ്ങുന്ന പ്രതിരോധനിരതന്നെയാണ് സ്പെയിനിന്റെ ഏറ്റവും വലിയ കരുത്ത്.
ആര് നേടും ഇത്തവണ ഗോൾഡൻ ബൂട്ട്?; ഡബിൾ അടിക്കാൻ എംബാപെ, വിടാതെ പിടിച്ച് മെസിയും
ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കനക്കുകയാണ്. എട്ട് ഗോളുകൾ വീതം നേടി എംബാപെയും മെസ്സിയും ഒപ്പത്തിനൊപ്പമാണെങ്കിലും, കൂടുതൽ അസിസ്റ്റുകൾ ഉള്ളതിനാൽ എംബാപെയാണ് മുന്നിൽ. ന്യൂയോർക്ക്: ക്വാർട്ടർ ഫൈനൽ പോരാട്ടം ആരംഭിച്ചതോടെ ലോകകപ്പ് വാശിയേറിയ പോരാട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. എംബാപെയുടെയും ഉസ്മാൻ ഡംബെലെയുടെയും ഗംഭീര ഗോളുകളിലാണ് ഫ്രാൻസിന്റെ വിജയം.
30 വയസിന് മുൻപ് 20 ലോകകപ്പ് ഗോളുകൾ നേടുന്ന ആദ്യ താരം; ചരിത്ര നേട്ടവുമായി എംബാപെ
ലോകകപ്പിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. ബോസ്റ്റൺ: ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോയെ തകർത്ത് ഫ്രാൻസ് ലോകകപ്പ് സെമി പ്രവേശനം നേടിയിരിക്കുകയാണ്. തുടർച്ചയായി മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്. അവസാന രണ്ട് ലോകകപ്പുകളിലും ഫൈനലിസ്റ്റുകൾ കൂടിയായിരുന്നു ഫ്രാൻസ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം.
മൊറോക്കോയ്ക്ക് തിരിച്ചടി; ഫ്രാൻസിനെതിരെ സായ്ബാരി കളിക്കില്ല
ഫ്രാൻസിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിന് മുൻപ് മൊറോക്കോയ്ക്ക് തിരിച്ചടി. ടീമിലെ പ്രധാന താരമായ ഇസ്മായിൽ സായിബാരി പരിക്കുമൂലം പുറത്തായി. കാനഡയ്ക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ന്യൂയോർക്ക്: ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിന് മുൻപ് മൊറോക്കോയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഇസ്മായിൽ സായിബാരി ടീമിൽ നിന്നും പുറത്ത്. കാനഡയ്ക്കതിരായ മത്സരത്തിലായിരുന്നു മൊറോക്കോയുടെ സൂപ്പർ താരം ഇസ്മായിൽ സായ്ബാരിക്ക് പരിക്കേറ്റത്.
'റഫറിമാരല്ല, മൊറോക്കോയാണ് ഞങ്ങളുടെ എതിരാളികൾ..'; പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്
Didier Deschamps unconcerned by Argentine officials in France-Morocco World Cup clash. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അപരാജിതരായി മുന്നേറുന്ന ഫ്രാൻസ്, മികച്ച ഫോമിലുള്ള മൊറോക്കോയെ നേരിടാനൊരുങ്ങുകയാണ്. ഈ മത്സരം അർജന്റീനിയൻ റഫറിമാർ നിയന്ത്രിക്കുന്നതിനെച്ചൊല്ലി വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ന്യൂയോർക്ക്: ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഫ്രാൻസ്. എംബാപെ, ഡംബെലെ, ഒലീസെ അടക്കം സൂപ്പർതാരങ്ങളുടെ മിന്നും ഫോമിലാണ് ഫ്രാൻസിന്റെ കുതിപ്പ് തുടരുന്നത്.
'മെസി വളരെ സവിശേഷനായൊരു മനുഷ്യൻ..'; പ്രശംസകളുമായി ഡേവിഡ് ബെക്കാം
"Very Special Human": Former England Skipper David Beckham Praises Lionel Messi. ഈജിപ്തിനെതിരെ പിന്നിൽനിന്നും തിരിച്ചടിച്ച് വിജയം നേടിയ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും. അറ്റ്ലാന്റ: ഈജിപ്തിനെതിരായ വിജയത്തിന് പിന്നാലെ അർജന്റീനൻ താരം മെസിയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് താരവും ഇന്റർ മയാമി സഹ ഉടമയുമായ ഡേവിഡ് ബെക്കാം. മെസി സവിശേഷമായൊരു മനുഷ്യനാണ് എന്നാണ് ഡേവിഡ് ബെക്കാം കുറിച്ചത്.
ഒലീസെയുടെ മഞ്ഞകാർഡ് റദ്ധാക്കില്ല; ഫ്രാൻസിന്റെ അപ്പീൽ തള്ളി ഫിഫ; മൊറോക്കോയ്ക്കെതിരെയുള്ള മത്സരം താരത്തിന് നിർണായകം
ഫ്രഞ്ച് താരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള അപ്പീൽ ഫിഫ നിരസിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ ഒലീസെയ്ക്ക്, മൊറോക്കോയ്ക്കെതിരായ ക്വാർട്ടറിൽ വീണ്ടും കാർഡ് ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമാകും. ന്യൂയോർക്ക്: ഫ്രഞ്ച് സൂപ്പർതാരം മൈക്കിൾ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കാനുള്ള ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ തള്ളി ഫിഫ. പരാഗ്വയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് മൈക്കിൾ ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്.
ഒരു അർജന്റീനൻ വീരഗാഥ, എട്ടാം ഗോളുമായി മെസി; ഈജിപ്തിനെ തകർത്ത് ക്വാർട്ടറിലേക്ക്
ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. അറ്റ്ലാന്റ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്.
ആദ്യ പകുതിയിൽ ഈജിപ്ത് മുന്നിൽ; പെനാൽറ്റി പാഴാക്കി മെസി, ഒരു ലോകകപ്പിൽ 2 പെനാൽറ്റി പാഴാക്കുന്ന ആദ്യ താരം
പതിനഞ്ചാം മിനിറ്റിൽ യാസർ ഇബ്രാഹിം ഈജിപ്തിനായി ഗോൾ നേടി. പിന്നാലെ ലഭിച്ച പെനാൽറ്റി മെസ്സി പാഴാക്കി. അറ്റ്ലാന്റ: ഈജിപ്തിനെതിരായ പ്രീ ക്വാർട്ടറിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് അർജന്റീന പിന്നിൽ. മത്സരം തുടങ്ങി പതിനഞ്ചാം മിനിറ്റിലാണ് യാസർ ഇബ്രാഹിം ഈജിപ്തിന് വേണ്ടി സ്കോർ ചെയ്തത്. ഇരുപത്തിയൊന്നാം മിനിറ്റിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ബോക്സിൽ വീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത മെസിക്ക് പിഴച്ചു. വലതുവശത്തേക്കുള്ള കിക്ക് ഈജിപ്ഷ്യൻ ഗോൾ കീപ്പർ മൊസ്ത ഷൊബൈർ കൃത്യമായി തട്ടിയകറ്റി.
'സല മികച്ച താരം, അദ്ദേഹത്തെ നേരിടുകയെന്നത് സന്തോഷമുള്ള കാര്യമാണ്..'; തുറന്നുപറഞ്ഞ് ലയണൽ സ്കലോണി
ഇന്ന് രാത്രി 9:30-ന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ നേരിടും. അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായി ലയണൽ മെസ്സിയും മുഹമ്മദ് സലായും നേർക്കുനേർ വരുന്നു എന്നത് മത്സരത്തിന്റെ പ്രധാന ആകർഷണമാണ്. അറ്റ്ലാന്റ: പ്രീ ക്വാർട്ടറിൽ ഇന്ന് അർജന്റീന- ഈജിപ്ത് പോരാട്ടം. രാത്രി 9 .30 നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന നോക്കൗട്ടിൽ കേപ് വർദെയെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിൽ എത്തുന്നത്.
'ഇത് നമ്മുടെ കളി, അവരുടേതല്ല, അറിവില്ലാത്ത രണ്ട് പേർക്ക് ഇതിൽ ഇടപെടാൻ അവകാശമില്ല..'; പ്രതികരണവുമായി യൂർഗൻ ക്ലോപ്പ്
This is our game, not theirs: Klopp hits out at Trump, Infantino in Balogun ban row. ഫുട്ബോളിനെക്കുറിച്ച് അറിവില്ലാത്തവർ ഇടപെടുന്നതിനെ യൂർഗൻ ക്ലോപ്പ് വിമർശിച്ചു. സിയാറ്റിൽ: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന് ബലോഗന് ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയത് വലിയ വിവാദങ്ങൾക്കാണ് ലോകകപ്പിൽ വഴിതുറന്നത്. ബെല്ജിയത്തിനെതിരായ ഇന്ന് നടന്ന മത്സരത്തിൽ യു.എസിന് വേണ്ടി ബലോഗൻ സ്റ്റാർട്ട് ചെയ്തിരുന്നു.
യുഎസ് താരം ബലോഗന്റെ വിലക്ക്; പുനഃപരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്
ബലോഗന്റെ വിലക്ക് പുന:പരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. Trump confirms FIFA intervention for Balogun ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന് ബലോഗന് ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയെന്ന ആരോപണം ശക്തമായിരുന്നു. നാളെ നടക്കുന്ന ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ബലോഗൻ ഇറങ്ങുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
വിജയാഘോഷം വിനയായി; പരസ്യബോർഡ് മറിക്കടക്കുന്നതിനിടെ ജോർദാൻ ഹെൻഡേഴ്സണ് പരിക്ക്
Jordan Henderson suffers freak injury after falling over advertising hoardings celebrating England’s win over Mexico അസ്റ്റെക്ക: മെക്സിക്കോയ്ക്കെതിരെയുള്ള പ്രീ ക്വാർട്ടർ വിജയാഘോഷത്തിന് പിന്നാലെ സീനിയർ താരം ജോർദാൻ ഹെൻഡേഴ്സണ് പരിക്ക്. ഗോൾ നേടിയതിന് പിന്നാലെ പരസ്യബോർഡുകൾ ചാടിക്കടന്ന് ഇംഗ്ലണ്ട് താരങ്ങൾ വിജയാഘോഷം നടത്തിയിരുന്നു. ഇതിന് ശേഷം ഡഗ് ഔട്ടിലേക്ക് തിരിച്ചുപോവാൻ വേണ്ടി പരസ്യബോർഡ് ചാടികടക്കുന്നതിനിടെ കൈ വഴുതിയാണ് ഹെൻഡേഴ്സൺ താഴെ വീണത്.
'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ നിങ്ങൾക്ക് ഇത്തരം പരിഗണന ലഭിക്കുമായിരുന്നോ?'; ബലോഗന്റെ സസ്പെന്ഷന് പിന്വലിച്ചതിനെതിരെ വെയ്ൻ റൂണി
ഫിഫയുടെ ഈ വിവാദപരമായ തീരുമാനത്തിനെതിരെ വെയ്ൻ റൂണി ഉൾപ്പെടെയുള്ള മുൻ താരങ്ങൾ കായിക മാന്യതയെ ചോദ്യം ചെയ്ത് കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന് ബലോഗൻ ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയത് വൻ വിവാദത്തിലേക്ക് നീങ്ങുന്നു.
'ഹാളണ്ടിനെ പൂട്ടാൻ പ്രത്യേക പ്ലാനുകളില്ല, എങ്ങനെ പ്രതിരോധിക്കണമെന്ന് എന്റെ കളിക്കാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല'; വ്യക്തമാക്കി കാർലോ ആഞ്ചലോട്ടി
പ്രീ ക്വാർട്ടറിൽ ബ്രസീൽ ഇന്ന് നോർവെയെ നേരിടും. ജപ്പാനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബ്രസീൽ ഇറങ്ങുമ്പോൾ, ഗോളടി മികവ് തുടരുന്ന ഹാളണ്ടിലാണ് നോർവെയുടെ പ്രതീക്ഷ. ന്യൂജേഴ്സി: നോർവെക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിന് ബ്രസീൽ ഇറങ്ങുകയാണ്. നോക്കൗട്ട് മത്സരത്തിൽ ജപ്പാനോട് മികച്ച മത്സരം കാഴ്ചവച്ച് വിജയം നേടിയ ആത്മവിശ്വാസത്തിലാണ് കാർലോ ആഞ്ചലോട്ടിയും സംഘവും ഇറങ്ങുന്നത്.
13 ഫൗളുകൾ, 0 മഞ്ഞ കാർഡ്; ഫ്രാൻസിനെതിരെ പാരഗ്വായ്യുടെത് വൃത്തികെട്ട കളിയെന്ന് വിമർശനം; ഈ കളി തങ്ങൾക്കും അറിയാമെന്ന് എംബാപെ
ലോകകപ്പ് പ്രീ-ക്വാർട്ടറിൽ പരാഗ്വായെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടറിലെത്തി. പരുക്കൻ കളി നിറഞ്ഞ മത്സരത്തിൽ, നിരന്തരം ഫൗളുകൾക്കിരയായ എംബാപ്പെയാണ് പെനാൽറ്റിയിലൂടെ വിജയഗോൾ നേടിയത്. ഫിലാഡൽഫിയ: ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ പാരഗ്വായ്യെ തോൽപ്പിച്ച് ഫ്രാൻസ് ക്വാർട്ടർ യോഗ്യത നേടിയിരിക്കുകയാണ്. ആദ്യം മുതൽ അവസാനം വരെ പരുക്കൻ മത്സരം കാഴ്ചവച്ച പാരഗ്വായ് ജയത്തിന് വേണ്ടി ഒരു ശ്രമം പോലും നടത്തിയില്ലെന്ന് മാത്രമല്ല എംബാപെ അടക്കമുള്ള താരങ്ങളെ ഫൗളുകൾ ചെയ്ത് നിരന്തരം പ്രകോപിക്കാനും മറ്റുമാണ് ശ്രമിച്ചത്.
ഗബ്രിയേൽ പൂട്ട് പൊളിക്കുമോ ഹാളണ്ട്?; ക്വാർട്ടർ ഉറപ്പിക്കാൻ കാനറികൾ; ബ്രസീലിനെതിരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിൽ നോർവെ
ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ ബ്രസീൽ ഇന്ന് നോർവെയ്ക്കെതിരെ കളത്തിലിറങ്ങുന്നു. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ചരിത്രപരമായ മുൻതൂക്കം ഹാളണ്ടിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന നോർവെയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ന്യൂജേഴ്സി: ക്വാർട്ടർ ഉറപ്പിക്കാൻ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ ഇറങ്ങുന്നു. നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് നോർവെ ഇന്ന് കളിക്കാനിറങ്ങുന്നത്.
'നമ്മുക്കൊരു ഒന്നൊന്നര കളിയുണ്ടെന്ന് പറ'; ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്- മൊറോക്കോ ഗ്ലാമർ പോരാട്ടം
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും. പ്രീ ക്വാർട്ടറിൽ പരാഗ്വയെ തോൽപ്പിച്ചാണ് ഫ്രാൻസ് എത്തിയത്, കാനഡയെ തകർത്ത് മൊറോക്കോയും. 2022 ലോകകപ്പ് സെമിയിൽ ഫ്രാൻസിനോട് തോറ്റതിന് പകരം വീട്ടാനാണ് മൊറോക്കോ ഇറങ്ങുന്നത്. ഫിലാഡൽഫിയ: ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസ്- മൊറോക്കോ പോരാട്ടം. ഇന്നല്ലേ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ പരാഗ്വയ്യെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാൻസ് തങ്ങളുടെ ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചത്.
Show More
loading
Actions
Is this you?
As a journalist, you can create a free Muck Rack account to customize your profile, list your contact preferences, and upload a portfolio of your best work.Get in touch with Shyam
Contact Shyam, search articles and posts on X, monitor coverage, and track replies from one place.
Learn more about Muck Rack