By Kurian Abraham ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശതമാനം ഈ വര്‍ഷം എത്രയായിരിക്കും?ആഗോളതലത്തിലെ പ്രമുഖ റേറ്റിംഗ് ഏജന്‍സികളെല്ലാം തന്നെ പ്രതീക്ഷിത ജിഡിപിവളര്ച്ചാ നിരക്ക് വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും മുമ്പ് ഹിന്ദു ഗ്രോത്ത്റേറ്റ് എന്ന പേരില്‍ കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി കൊണ്ടിരുന്ന ഇന്ത്യ പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ അതിവേഗ വളര്ച്ചാനിരക്കുകൊണ്ടാണ് ആഗോള സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധ നേടിയത്.